ചന്ദ്രനിലേക്ക്‌ മനുഷ്യർ പോവുന്ന കാലത്ത്‌ കോൺഗ്രസ്‌ കൂടൊത്രത്തിന്‌ പിന്നാലെ; കെ പി സി സി ക്യാമ്പിൽ സുധാകരനെതിരെ വിമർശനം

k-sudhakaran

ചൊവ്വയിലും ചന്ദ്രനിലും മനുഷ്യർ പോവുന്ന കാലത്ത് കെ സുധാകരൻ കൂടോത്രത്തിൻ്റെ പിന്നാലെ പോയത്‌ നാണക്കേടായെന്ന് കെ പി സി സി ക്യാമ്പിൽ വിമർശനം. ഒരു എം പി അന്ധ വിശ്വാസം പ്രചരിപ്പിക്കുന്ന രീതിയിൽ പെരുമാറിയത്‌ കഷ്ടമാണെന്നും വിമർശനമുയർന്നു. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ രാജ്‌ മോഹൻ ഉണ്ണിത്താന്റെ പേരെടുത്ത്‌ വിമർശിച്ചു.

Also Read: “ബിജെപിക്ക് വേണ്ടി പണിയെടുക്കുന്ന പാലോട് രവി ഓഫീസ് മാരാർജി ഭവനിലേക്ക് മാറ്റണം”; ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ പ്രതിഷേധം

കോഴിക്കോട്ട് നടന്ന ചിന്തൻ ശിബിരം, ബത്തേരിയിൽ കഴിഞ്ഞ തവണ നടന്ന കോൺക്ലേവ് എന്നിവയിലെ തീരുമാനങ്ങൾ നടപ്പാക്കാത്തതിലും വിമർശനമുണ്ടായി. വഴിപാടായി ഇത്തരം പരിപാടികൾ നടത്തുന്നതല്ലാതെ തുടർ പ്രവർത്തനമൊന്നുമില്ലെന്നാണ് പ്രധാന നേതാക്കളിൽ ചിലരുടെ ആക്ഷേപം.

Also Read: “ഇനി ഇതും സ്വർണം പൂശിയതാണെന്ന് പറയല്ലേ..”; ഒടുവിൽ ശരിക്കും സ്വർണം പൂശി: കോട്ടയത്ത് മുക്കുപണ്ടം പണയം വച്ച ബിജെപി നേതാവ് പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News