പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്ത വിഷയത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ നിറയുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉച്ചഭക്ഷണ വിരുന്നില്‍ രാഷ്ട്രീയമില്ലെന്നും ജനത്തിനെല്ലാം അറിയാമെന്നും എംപി വിശദീകരിച്ചെങ്കിലും വിമര്‍ശനങ്ങള്‍ കടുക്കുകയാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും എളമരം കരീം എംപിയും ഉള്‍പ്പെടെ എംപിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്ത് അന്തര്‍ധാരയുടെ ഭാഗമാണിതെന്ന് ഇപി ജയരാജന്‍ ചോദിച്ചപ്പോള്‍ ഇന്ത്യ സഖ്യത്തോട് കാണിച്ച വഞ്ചനയെന്നാണ് എളമരം കരീം എംപിയുടെ വിമര്‍ശനം.
ഇപ്പോള്‍ പ്രധാനമന്ത്രി മോദിയുടെ അതിഥിയാവാന്‍ പ്രേമചന്ദ്രനുള്ള യോഗ്യതയെ കുറിച്ചുള്ള ഒരു പോസ്റ്റും ചര്‍ച്ചയാവുകയാണ്. സുബാഷ് നാരായണനെന്ന വ്യക്തിയുടെ പോസ്റ്റിലാണ് കൃത്യമായി യോഗ്യതകള്‍ എന്തെല്ലാമാണെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നത്. ഇരുട്ടിവെളുത്തപ്പോള്‍ കൂടെനിന്നവരെ കള്ളിപ്പറഞ്ഞ് എതിരാളിയുടെ കൂടാരത്തില്‍ കയറിപ്പറ്റിയ രാഷ്ട്രീയ നിലപാടാണ്.
പ്രേമചന്ദ്രനെന്ന് സുബാ ഷ് നാരായണന്‍ പോസ്റ്റില്‍ പറയുന്നു.
സുബാഷ് നാരായണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ:
നരേന്ദ്ര മോഡിയുടെ ക്ഷണിക്കപ്പെട്ട, വിരലില്‍ എണ്ണാവുന്ന അതിഥിമാരില്‍ കൊല്ലത്തെ പ്രേമചന്ദ്രന്‍ വരുന്നത് എന്ത് യോഗ്യതയുടെ അടിസ്ഥാനത്തില്‍ ആയിരിക്കുമെന്ന് ആലോചിച്ചപ്പോള്‍ മനസിലാക്കിയ കാര്യങ്ങള്‍.
പ്രത്യേക കാരണം ഒന്നും ഇല്ലാതെ ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും കൂടെ നിന്നവരെ തള്ളിപറഞ്ഞ്് എതിരാളിയുടെ കൂടാരത്തില്‍ കയറിപ്പറ്റിയ രാഷ്ട്രീയ നിലപാടിന്റെ കരിയര്‍.
പ്രതിപക്ഷ അംഗമായിരുന്നിട്ട് പോലും പത്തുവര്‍ഷത്തെ പാര്‍ലിമെന്ററി ജീവിതത്തില്‍ തന്നെയോ തന്റെ പാര്‍ട്ടിക് എതിരെയോ പേരെടുത്തു പറയാവുന്ന ഒരു വിമര്‍ശനം പോലും ലോക്‌സഭയില്‍ ഉന്നയിക്കാത്ത ഡിപ്ലോമസി.
‘വിപ്ലവ പാര്‍ട്ടി’യുടെ നേതാവ് ആയിരുന്നിട്ടും സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധിയില്‍ അങ്ങേയറ്റം റിഗ്രസീവ് ആയ നിലപാട് പരസ്യമായി സ്വീകരിച്ചതിന്റെ പേരില്‍.
ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്നുകൊണ്ട് നല്ല സ്ഫുടതയോടെ കള്ളങ്ങള്‍ പറഞ്ഞു പ്രതിഫലിപ്പിച്ച സമീപകാല ചരിത്രം. ഇതില്‍ എന്തു തന്നെയായാലും മോദിയുടെ പ്രത്യേക അതിഥി ആവാന്‍ ‘അധിക’യോഗ്യനാണ് നമ്മുടെ പ്രേമന്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here