പന്തിഭോജനം ഉള്ളി ചേർത്ത് പാകപ്പെടുത്തിയത്; കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ പോസ്റ്ററിനെതിരെ വ്യാപകവിമർശനം

കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ പോസ്റ്ററിനെതിരെ സോഷ്യൽമീഡിയയിൽ വ്യാപകവിമർശനം. ഫെബ്രുവരി 20 നു കോഴിക്കോട് നടക്കുന്ന പദയാത്രയുടെ വിവരങ്ങളടങ്ങിയ പോസ്റ്ററിൽ സുരേന്ദ്രൻ ഉച്ച ഭക്ഷണം കഴിക്കുന്നത് എസ് സി, എസ്ടി നേതാക്കളും ഒന്നിച്ച് എന്നു പ്രത്യേകം ചേർത്തിരിക്കുന്നതിനെതിരെയാണ് വിമർശനം. ജാതിപരമായിട്ടുള്ള അധിക്ഷേപമാണ് ബിജെപി ഇക്കാര്യത്തിൽ നടത്തിയിരിക്കുന്നത്.

ALSO READ: കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര ബഹിഷ്‌കരിച്ച് ബിഡിജെഎസ്

നിരവധിആളുകളാണ് ബിജെപിയെ പരിഹസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ‘ഫാഗ്യവാൻന്മാർഓ..തമ്പ്റാ!ഉച്ചഭക്ഷണംSC / ST യുടെ കൂടെ’ എന്നാണ് സി ഷുക്കൂർ പങ്കുവെച്ച കുറിപ്പ്. അതുപോലെ പന്തിഭോജനം (ഉള്ളി ചേർത്ത് പാകപ്പെടുത്തിയത്) എന്നാണ് ഇ ഉണ്ണികൃഷ്ണൻ പോസ്റ്റർ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. ഇത്തരത്തിൽ ബിജെപിയുടെ ജാതിമേൽക്കോയിമക്കെതിരെയുള്ള മറ്റൊരു ഉദാഹരമാണ് ഈ പോസ്റ്റർ. ഉയർന്ന ജാതി എന്ന് വീമ്പുപറയുന്ന ബിജെപി നേതാക്കൾ താഴ്ന്ന ജാതിക്കാരെ പരസ്യമായി അധിക്ഷേപിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് ഈ പോസ്റ്റർ.

ALSO READ: ‘ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി ഏതു തലത്തിലേക്കും തരംതാഴുന്ന മനുഷ്യരെ ആവര്‍ത്തിച്ച് കാണുന്നത് അറപ്പുളവാക്കുന്നു’; എഐഎഡിഎംകെ മുന്‍നേതാവിനെതിരെ തൃഷ

അതേസമയം കേരള പദയാത്ര ബഹിഷ്‌കരിച്ചിരിക്കുകയാണ് ബിഡിജെഎസ്.കോഴിക്കോട് നടന്ന പരിപാടിയില്‍ ബിഡിജെഎസ് നേതാക്കള്‍ പങ്കെടുത്തില്ല. ജില്ലാ പ്രസിഡന്റ് ഗിരി പമ്പനാര്‍, സംസ്ഥാന സെക്രട്ടറി ബാബു പുതമ്പാറ തുടങ്ങിയവരാണ് പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ നേതാക്കളും പ്രവര്‍ത്തകരും വിട്ടുനിന്നു.എന്‍ ഡി എ പരിപാടികളില്‍ ബി ഡി ജെഎസിനെ തഴയുന്നു എന്നാരോപിച്ചാണ് ബഹിഷ്‌കരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News