തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഒരേ ആളുകൾ; യുഡിഎഫ് സ്ഥാനാർത്ഥികളുടെ റീലുകൾക്കെതിരെ വിമർശനം

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഗ്രൂപ്പ് ഒരു പ്രശ്നമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് മാവേലിക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും. ഇരുവരുടെയും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്ന റീലുകളിൽ ആണ് പൊതുജനങ്ങൾ എന്ന പേരിൽ ഒരേ ആളുകളെ ഉപയോഗിച്ചിരിക്കുന്നത്.

ALSO READ: നാല് വർഷത്തെ ഇടവേളക്ക് ശേഷം ജെഎൻയുവിൽ നാളെ തെരഞ്ഞെടുപ്പ് നടക്കും

തെരഞ്ഞെടുപ്പ് പ്രകടനത്തിന്റെ ഭാഗമായി സ്ഥാനാർത്ഥികൾ അവരുടെ പ്രചരണത്തിന്റെ വീഡിയോകളാണ് സാധാരണ ഉപയോഗിക്കുന്നത്. ഒപ്പം വികസനത്തിന്റെ നേർസാക്ഷ്യങ്ങളും ഇവരുടെ പ്രചരണ റീലുകളിൽ ഉണ്ടാവും. ഇതൊന്നും ഇല്ലാത്തവരാണ് ജനങ്ങളെ കബളിപ്പിക്കാൻ സ്ഥാനാർത്ഥിയെ മാത്രം മാറ്റി ഒരേ തരത്തിലുള്ള ജനങ്ങളെ പ്രചരണത്തിനായി ഉപയോഗിക്കുന്നത്. സാധാരണ നാട്ടിൻപുറത്തുകാരായ ജനങ്ങൾ ഇത് കാണുമ്പോൾ സത്യമാണെന്ന് വിചാരിക്കും.

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗൽഭരെ കൊണ്ടാണ് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെസി വേണുഗോപാൽ തന്റെ പ്രചരണ റീലുകൾ സോഷ്യൽ മീഡിയയ്ക്ക് വേണ്ടി നിർമ്മിക്കുന്നത്. ഇതിനായി പ്രത്യേക ആളുകളെ നടി നടന്മാരായും ഉപയോഗിക്കുന്നു. ഇങ്ങനെ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ചുളുവിൽ അടുത്ത മണ്ഡലത്തിലെ സ്ഥാനാർത്ഥി അടിച്ചുമാറ്റിയത്. അദ്ദേഹം പണം മുടക്കാതെ തന്റെ റീലുകൾ തയ്യാറാക്കി രണ്ട് റീലുകളും പുറത്തുവന്നതോടെയാണ് കള്ളി വെളിച്ചത്തായത്.

സാധാരണ മാവേലിക്കര മണ്ഡലത്തിലും ആലപ്പുഴ മണ്ഡലത്തിലും ഉള്ള ജനങ്ങൾ ഇതൊന്നും അറിയില്ല എന്നാണ് ഇവർ ധരിച്ചത്. എന്നാൽ രണ്ട് റീലുകളിലും ഒരേ തരത്തിലുള്ള ദൃശ്യങ്ങൾ വന്നതോടെ ഇത് കോൺഗ്രസിന് തന്നെ ഇപ്പോൾ നാണക്കേടായി മാറിയിരിക്കുകയാണ്. സ്ഥാനാർത്ഥിക്ക് വേണ്ടി പ്രത്യേകം ആളുകളെ ഉപയോഗിച്ച് തയ്യാറാക്കിയ ദൃശ്യങ്ങളാണ് ഇത് എന്ന് ഇപ്പോൾ പുറത്തുവന്നു. സംഭവം പുറത്തായതോടെ റീലുകൾ മാറ്റാനുള്ള നിർദ്ദേശം നൽകിയിരിക്കുകയാണ് നേതാക്കൾ.

ALSO READ: മത്സരിക്കാനെത്തിയപ്പോൾ വാഗ്ദാന പെരുമ‍ഴ സൃഷ്ടിച്ച സ്ഥാനാർത്ഥിയെ ജയിച്ച ശേഷം മണ്ഡലത്തിൽ കാണാനില്ല; അടൂർ പ്രകാശ് എംപിക്കെതിരെ ജനവികാരം ശക്തിപ്പെടുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News