മരിച്ചത് മൃഗങ്ങളല്ല മനുഷ്യരാണ്; മൃതദേഹങ്ങൾ ഗുഡ്സ് ഓട്ടോയിലേക്ക് വലിച്ചെറിയുന്നതിനെതിരെ വിമർശനം ഉയരുന്നു

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളോട് അപമര്യാദയായി പെരുമാറിയതായി വിമർശനം ഉയരുന്നു. മൃതദേഹങ്ങളോട് അനാദരവ് കാട്ടുന്ന വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസ് രൂക്ഷ വിമർശനം ഉയർത്തിയിരിക്കുന്നത്.

മൃഗങ്ങളല്ല മനുഷ്യൻമാർ ആണിതെന്നാണ് ട്വീറ്റിൽ പറയുന്നത്. ഗുഡ്സ് ഓട്ടോയിലേക്ക് മൃതദേഹങ്ങൾ വലിച്ച് എറിയുന്നതാണ് ശ്രീനിവാസ് ഷെയർ ചെയ്തത വീഡിയോയിൽ ഉള്ളത്.

അപകടത്തിൽ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം 288 ആയി. പരുക്കേറ്റ ആയിരത്തിലേറെ പേരിൽ 56 പേരുടെ നില ഗുരുതരമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടസ്ഥലത്ത് എത്തി. ദുരന്തത്തിൽ ഉന്നതതല അന്വേഷണവും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News