മുഖ്യമന്ത്രിക്ക് നന്ദി രേഖപ്പെടുത്തിയതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനം; സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍

chandy oommen

ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് നന്ദി രേഖപ്പെടുത്തിയ ചാണ്ടി ഉമ്മന് നേരെ കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനം. സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി രംഗത്തെത്തി ചാണ്ടി ഉമ്മന്‍. താന്‍ പിണറായിയെക്കുറിച്ച് പറഞ്ഞത് വ്യക്തിപരമായ കാര്യമാണ്. അതൊരു രാഷ്ട്രീയവേദിയായിരുന്നില്ലെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

ALSO READ:ആംഡ് ഫോഴ്‌സിനെ അടക്കം ഉപയോഗപ്പെടുത്തണം; അങ്കോളയിലെ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനായി സുപ്രീംകോടതിയില്‍ ഹര്‍ജി

കല്ലെറിഞ്ഞവരോട് ക്ഷമിച്ച പിതാവിന്റെ പാതയിലാണ് താന്‍. തന്റെ അനുസ്മരണത്തെയെങ്കിലും വെറുതെ വിടൂ എന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. തന്റെ പിതാവിനെ താന്‍ കൊല്ലാന്‍ ശ്രമിച്ചെന്ന പ്രചാരണത്തോടുപോലും ക്ഷമിച്ച ആളാണ് താന്‍. പിണറായിയോടുള്ള രാഷ്ട്രീയ വിയോജിപ്പ് തുടരുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ALSO READ:നിപ; സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് രോഗലക്ഷണം: മന്ത്രി വീണാ ജോർജ്

അതേയമയം യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ ചാണ്ടി ഉമ്മന്‍ തുറന്നടിച്ചു. യൂത്ത് കോണ്‍ഗ്രസ് ഔട്ട്‌റീച്ച് സെല്ലില്‍ നിന്ന് തന്നെ പുറത്താക്കിയെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. തന്നെ പുറത്താക്കിയതിന് ശേഷമാണ് ഇക്കാര്യം താന്‍ അറിഞ്ഞത്. പാര്‍ട്ടിക്ക് എപ്പോള്‍ വേണമെങ്കിലും തന്നെ മാറ്റാനുള്ള അധികാരമുണ്ട്. എന്നാല്‍ മാറ്റാനുള്ള കാരണം സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണോ എന്ന ചോദ്യത്തിന് മറുപടി പറയാനില്ലെന്നാണ് ചാണ്ടി ഉമ്മന്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News