സഭാ നേതൃത്വത്തെ വിമർശിച്ചു; വൈദികന് വിലക്ക് ഏർപ്പെടുത്തി താമരശ്ശേരി ബിഷപ്പ്

വൈദികന്‌ വിലക്ക്‌ ഏർപ്പെടുത്തി കത്തോലിക്ക സഭ. സഭാ നേതൃത്വത്തെ വിമർശിച്ചതിനാണ് മത – സാമൂഹിക വിലക്ക്‌. താമരശ്ശേരി രൂപതാ അംഗമായ ഫാ.അജി പുതിയാപറമ്പിലിനെതിരേയാണ്‌ കർശന വിലക്കുകൾ. താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ ആണ് വിലക്ക് ഏർപ്പെടുത്തി കൊണ്ട് ഉത്തരവിറക്കിയത്‌.

10 പ്രധാന വിലക്കുകളാണ്‌ ഉത്തരവിലുള്ളത്‌. പരസ്യമായ കുർബാന സ്വീകരണം പാടില്ല, ഒരാളുടെ മരണ സമയത്തല്ലാതെ മറ്റാരെയും കുമ്പസാരിപ്പിക്കരുത്‌, വെള്ളിമാട്കുന്നിലുള്ള വൈദിക മന്ദിരത്തിന് പുറത്ത് താമസിക്കരുത്‌, മാധ്യമങ്ങളോട്‌ സംസാരിക്കരുത്‌, പൊതു വേദിയിൽ പ്രസംഗിക്കരുത്‌ തുടങ്ങിയവയാണ് വിളക്കുകളിൽ ചിലത്.

ഫാ.അജിയെ ഏൽപ്പിച്ച ശുശ്രൂഷ ദൗത്യം ഒഴിവാക്കുകയും പകരം പ്രവാചക ദൗത്യം ഏറ്റെടുത്ത്‌ സഭാ നേതൃത്വത്തെ വിമർശിച്ചതാണ്‌ വിലക്കിനുള്ള കാരണം. വൈദികനെ വിചാരണ ചെയ്യുന്നതിനായി മുൻപ് മത വിചാരണ കോടതി സ്ഥാപിച്ചിരുന്നു. എന്നാൽ നോട്ടീസ്‌ അയച്ചെങ്കിലും ഫാ.അജി ഹാജരാവാത്തതിനെ തുടർന്നാണ് വിലക്ക് ഉത്തരവ്‌ ഇറക്കിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News