2024ലെ ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡ് നേടി ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൺഹെയ്‌മർ. നോളൻ സംവിധാനം ചെയ്ത ബയോപിക് ആയ ഈ ചിത്രം കരസ്ഥമാക്കിയത് 8 അവാർഡുകളാണ്. മികച്ച ചിത്രം, സംവിധായകൻ, സഹ നടൻ, എഡിറ്റിങ്, സിനിമാറ്റോഗ്രഫി, വിഷ്വൽ എഫക്ട്, ഒറിജിനൽ സ്കോർ എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ.
മാർഗോട്ട് റോബി അഭിനയിച്ച് ഗ്രെറ്റ ഗെർവിഗ് സംവിധാനം ചെയ്ത ബാർബി 6 അവാർഡുകൾ നേടി. കോമഡി ഡ്രാമ സീരീസുകളായ ബീഫ്, ദ ബീർ എന്നിവ 4 അവാർഡുകളും സക്സഷൻ 3 അവാർഡുകളും നേടി.
ALSO READ: മാറിയത് കാലം മാത്രം; പ്രേം നസീർ ഇന്നും സൂപ്പർസ്റ്റാർ, നിത്യഹരിത നായകൻ വിടവാങ്ങിയിട്ട് 35 വർഷം
ഓപ്പൺഹെയ്‌മറാണ് മികച്ച ചിത്രം. പോൾ ജിയാമാറ്റിയാണ് മികച്ച നടൻ (ദ ഹോൾഡ്ഓവേഴ്സ്). ഗോൾഡൻ ഗ്ലോബിൽ മികച്ച നടിയായ എമ്മ സ്റ്റോൺ ക്രിട്ടിക്സ് ചോയ്സിലും മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഓപ്പൺഹെയ്‌മറിലെ പ്രകടനത്തിന് റോബർട്ട് ഡൗണി ജൂനിയർ സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു.
പുരസ്കാരങ്ങൾ
മികച്ച ചിത്രം: ഓപ്പൺഹെയ്മർ
സംവിധായകൻ: ക്രിസ്റ്റഫർ നോളൻ (ഓപ്പൺഹെയ്മർ)
നടൻ: പോൾ ജിയാമാറ്റി ( ദ ഹോൾഡ്ഓവേഴ്സ്)
നടി: എമ്മ സ്റ്റോൺ ( പുവർ തിങ്സ്)
സഹനടൻ: റോബർട്ട് ഡൗണി ജൂനിയർ (ഓപ്പൺഹെയ്മർ)
സഹനടി: ഡാവിൻ ജോയ് റാൻഡോൾഫ് ( ദ ഹോൾഡ്ഓവേഴ്സ്)
യുവതാരം: ഡൊമിനിക് സെസ്സ ( ദ ഹോൾഡ്ഓവേഴ്സ്)
തിരക്കഥ: ഗ്രെറ്റ ഗെർവിഗ്, നോഹ ബോംബാഷ് ( ബാർബി)
അവലംബിത തിരക്കഥ: കോർഡ് ജെഫേഴ്സൺ ( അമേരിക്കൻ ഫിക്ഷൻ)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here