യുവേഫ നേഷൻസ് ലീഗിൽ ആതിഥേയർക്ക് തോൽവി , ക്രൊയേഷ്യ ഫൈനലിൽ

യുവേഫ നേഷൻസ് ലീഗിൽ നെതർലണ്ടസിനെ തോൽപ്പിച്ച് ക്രൊയേഷ്യ ഫൈനലിൽ പ്രവേശിച്ചു. ഇന്ന് നടക്കുന്ന ഇറ്റലി – സ്പെയിൻ മത്സരത്തിലെ വിജയികളുമായി ക്രോയേഷ്യ ഏറ്റുമുട്ടും. 19നാണ് ഫൈനൽ മത്സരം

യുവേഫ നേഷൻസ് ലീഗ് ഫുട്ബാളിൽ ആതിഥേയരായ നെതർലാൻഡ്സിനെ കീഴടക്കി ക്രൊയേഷ്യ ഫൈനലിൽ പ്രവേശിച്ചു .കാണികളുടെ ചങ്കിപ്പ് കൂട്ടുന്ന നിമിഷങ്ങൾക്കാണ് ഫെയനൂർഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന മത്സരത്തിൽ 4-2 ന് വിജയം ക്രൊയേഷ്യ സ്വന്തമാക്കി. തുടക്കം തന്നെ ക്രൊയേഷ്യ പന്തടക്കത്തിൽ മുന്നിൽ എത്തിയെങ്കിലും , ആദ്യ ഗോൾ അടിച്ചത് ഓറഞ്ച് പടയായിരുന്നു. 34ആം മിനുട്ടിൽ മലന്‍റെ സ്ട്രൈക്കിൽ ആദ്യ ഗോൾ അടിച്ചു ക്രൊയേഷ്യയെ ഞെട്ടിച്ചു.

രണ്ടാം പകുതിയിൽ കുറച്ചു കൂടെ മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ച ക്രൊയേഷ്യ 55ആം മിനുട്ടിലെ പെനാലിറ്റി കിക്ക് വലയിലെത്തിച്ച് സമനില പിടിച്ചു.സൂപ്പർ താരം ലൂക്ക മോഡ്രിച്ചിനെ കോഡി ഗാപ്കൊ ഫൗൾ ചെയ്തതിനാണ് പെനാലിറ്റി ലഭിച്ചത് . മത്സരത്തിന്റെ 72ആം മിനുറ്റിൽ മരിയോ പസലിചിലൂടെ ക്രൊയേഷ്യ രണ്ടാം ഗോളും നേടി. കളി ക്രൊയേഷ്യ വിജയിക്കുക ആണെന്ന് തോന്നിയ മത്സരത്തിന്റെ 96ആം മിനുട്ടിൽ നോവ ലാങിലൂടെ നെതർലന്റ്സ് സമനില കണ്ടെത്തി ക്രൊയേഷ്യൻ ആരാധകരെ സമ്മർദ്ദത്തിലാക്കി

ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിൽ എട്ട് മിനുട്ട് പിന്നിട്ടപ്പോൾ പെട്കോവിചിലൂടെ ക്രൊയേഷ്യ മൂന്നാം ഗോൾ അടിച്ചു ലീഡ് നേടി. മത്സരം അവസാനിക്കാൻ 5 മിനുട്ട് മാത്രം ബാക്കിയിരിക്കെ ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് മോഡ്രിച് ക്രൊയേഷ്യയുടെ വിജയം അരക്കിട്ടുറപ്പിച്ചു.
ഇന്ന് നടക്കുന്ന ഇറ്റലി – സ്പെയിൻ മത്സരത്തിലെ വിജയികളുമായാണ് ക്രോയേഷ്യയുടെ അടുത്ത മത്സരം. ലീഗിലെ ക്രൊയേഷ്യയുടെ രണ്ടാം ഫൈനൽ പ്രവേശനമാണിത്. 19നാണ് ഫൈനൽ മത്സരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News