‘പാലുകൊടുത്ത കൈക്ക് തന്നെ കടിച്ചു’; മുതലയുടെ കടിയേറ്റ ജീവനക്കാരന്റെ വീഡിയോ വൈറൽ

Crocodile

വന്യജീവികളുമായി ഫോട്ടോ എടുക്കുന്നതും അടുത്തിടപഴകുന്നതും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം പരിചിതമാണ്. പലരും അപകടകാരികളായ വന്യജീവികളുടെ കൂടെപോലും ഫോട്ടോകൾ എടുത്ത് പോസ്റ്റ് ചെയ്യാറുണ്ട്. പലരും ഇത് ഏറെക്കാലത്തെ പരിശീലനത്തിന് ശേഷവും ഈ ജീവികളോട് അടുത്തിടപഴകി പരിചയം വന്ന ശേഷവുമൊക്കെയാണ് ഇത്തരം സാഹസങ്ങൾക്ക് ഇറങ്ങിത്തിരിക്കുന്നത്. എന്നാൽ ഇതൊക്കെ കണ്ടിരിക്കുന്നവർ പോലും ഒന്ന് ഭയക്കും. അത്തരം ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Also Read: ഇനി കുറച്ചുനാൾ പാമ്പുകളെ സൂക്ഷിക്കണം; ഒക്ടോബറിൽ വിഷപ്പാമ്പുകൾ ഇണചേരുന്ന കാലം, കഴിഞ്ഞ മാസത്തിൽ മാത്രം പാമ്പുകടിയേറ്റ് മരിച്ചത് എട്ടുപേർ

പട്ടായയിലുള്ള ദ മില്യൺ ഇയേഴ്‌സ് സ്റ്റോൺ പാർക്ക് ആൻഡ് ക്രോക്കഡൈൽ ഫാമിലെ ഒരു വീഡിയോ ആണിത്. മുതലകൾ പരിശീലിപ്പിക്കുന്നയാൾ നിർഭയം മുതലയുടെ അടുത്തിരിക്കുകയും മുതലയുടെ മുഖത്തും വായയിലും ഒക്കെ തൊടുകയും ചെയ്യുന്നു. മൃദുവായുള്ള അയാളുടെ സമീപനവും സമാധാനത്തോടെയുള്ള മുതലയുടെ കിടപ്പും കണ്ടാൽ ഉള്ളിലെ ഭയം ലേശം ഒന്ന് കുറയും. എന്നാൽ അയാൾ കൈ മുതലയുടെ വായയിലേക്ക് കടത്തി കാണികൾക്ക് കാട്ടിക്കൊടുക്കുന്നതോടെ മുതല ശരവേഗത്തിൽ അയാളുടെ കൈയിൽ ചാടിക്കടിക്കുന്നു.

Also Read: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രം അപകടനിലയിൽ; ക്ഷേത്രപുനരുദ്ധാരണ മാർഗങ്ങൾ തേടി ക്ഷേത്ര കമ്മിറ്റി

ഇത് കണ്ട കണികളെല്ലാം ബഹളം വയ്ക്കുന്ന ശബ്ദവും കേൾക്കാം. രക്തം പൊടിഞ്ഞ കൈയുമായി ജീവനക്കാരൻ ചാടി എഴുന്നേൽക്കുകയും ചെയ്യും. ഈ ഫാമിൽ സാധാരണയായി നടക്കാറുള്ള ഒരു പ്രകടനമാണ് ഇപ്പോൾ അപകടമായി മാറിയത്. ഇതുവരെ 42 മില്യണിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. എന്തിനാണ് വേണ്ടാത്ത പണിക്ക് പോകുന്നത് എന്ന തരത്തിലുള്ള കമന്റുകളും കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News