കനത്ത മഴയിൽ ഗംഗാ നദി കരകവിഞ്ഞതോടെ ഹരിദ്വാർ മേഖലയിലെ ജനങ്ങൾ പുതിയ ഒരു ഭീഷണിയിലാണ്. പ്രളയജലത്തിനൊപ്പം നദിയിലെ മുതലകളും ജനവാസമേഖലയിലേക്ക് എത്തുന്നതാണ് ഇപ്പോൾ അവർക്ക് പുതിയ തലവേദന.
ഹരിദ്വാറിലെ ലക്സർ, ഖാൻപൂർ മേഖലാക്കിലാണ് പ്രളയജലത്തിനൊപ്പം മുതലകളും ജനവാസമേഖലയിലേക്ക് ഒഴുകിയെത്തിയത്. ഗംഗയിൽ ജലനിരപ്പുയർന്നതോടെ പോഷകനദികളിലും വലിയ തോതിൽ ജലനിരപ്പ് ഉയർന്നു. ഇതാണ് മുതലകൾ ജനവാസമേഖലകളിലേക്ക് എത്താനുള്ള പ്രധാന കാരണം. വനംവകുപ്പിന്റെ കണക്കുകൾ അനുസരിച്ച് ഒരു ഡസണിലധികം മുതലകൾ ജനവാസമേഖലയിലേക്ക് ഒഴുകിയെത്തിയെന്നാണ് കണക്കുകൾ. ചിലത് ഇപ്പോഴും നദിയിലേക്ക് പിൻവാങ്ങാത്ത തുടരുകയാണ്. ഇവയെ പിടികൂടാനായി പ്രത്യേക സംഘത്തെയും അധികൃതർ നിയോഗിച്ചിട്ടുണ്ട്.
ALSO READ: ഉമ്മൻചാണ്ടി അവസാനമായി ജന്മനാട്ടിലേക്ക്; പുതുപ്പള്ളിയിലേക്ക് വിലാപയാത്ര
കഴിഞ്ഞ ദിവസം ഒരു പ്രദേശവാസിയുടെ ശുചിമുറിയിൽ നിന്ന് മുതലയെ വനംവകുപ്പ് പിടികൂടിയിരുന്നു. ഗംഗാ നദിക്ക് ഇരുവശത്തുള്ള ജനവാസമേഖലകിൽ മുതലഭീഷണി ഉണ്ടാകുന്നത് ആദ്യമായല്ല. നദി കരകവിയുമ്പോളെല്ലാം മുതലകൾ ജനവാസമേഖലയിൽ എത്താറുണ്ട്. പ്രളയജലം ഇറങ്ങിയാലും സമീപപ്രദേശങ്ങളിലെ ജലാശയങ്ങളിലും മറ്റും ഇവ തങ്ങും. ഇവയെ പിടികൂടുന്നത് വനംവകുപ്പിന് വലിയ തലവേദനയാകാറുമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here