ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ വെച്ച് ഏറ്റവും വലിയ മുതലയാണ് കാഷ്യസ്. ഇപ്പോഴിതാ മുതല മുത്തശ്ശന്റെ120 -ാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ഓസ്ട്രേലിയയിലെ മറൈന്‍ലാന്‍ഡ് ക്രോക്കോഡൈല്‍ പാര്‍ക്ക്. കാഷ്യസിന് ഏറെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ നല്‍കിയാണ് പാര്‍ക്ക് അധികൃതര്‍ ജന്മദിനം ആഘോഷമാക്കിയത്.
ചിക്കനും ട്യൂണയുമാണ് കാഷ്യസിന്റെ ഇഷ്ട വിഭവങ്ങള്‍.ഇത് ഉള്‍പ്പടെയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആണ് പിറന്നാള്‍ ദിവസം കാഷ്യസിനായി നല്‍കിയത്. വലിയ മുതലകളെ കുറിച്ചുള്ള അന്താരാഷ്ട്ര ഗവേഷണത്തെ അടിസ്ഥാനമാക്കിയാണ് ്കാഷ്യസിന് 120 വയസ്സ് കണക്കാക്കിയതെന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്.
1984 -ല്‍ ലാ ബെല്ലെ സ്റ്റേഷനിലെ ഫിന്നിസ് നദിയില്‍ നിന്നാണ് ഈ മുതലയെ പിടികൂടുന്നതെന്ന് മുതല ഗവേഷകനായ പ്രൊഫസര്‍ ഗ്രെയിം വെബ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.കയറുകൊണ്ട് കെണി ഒരുക്കി അതിസാഹസികമായാണ് മുതലയെ പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു.പിടിക്കപ്പെട്ട് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജ്ജ് ക്രെയ്ഗ് എന്ന വ്യക്തി കാഷ്യസിനെ വാങ്ങുകയും, 1987 -ല്‍ ഗ്രീന്‍ ഐലന്‍ഡിലേക്ക് മാറ്റുകയുമായിരുന്നു.പ്രായം 120 ആയെങ്കിലും ഇപ്പോഴും മൃഗശാലയിലെ സജീവമായ മുതല കാഷ്യസ് ആണെന്ന് മൃഗശാല അധികൃതര്‍ പറയുന്നു.
Also Read: പുനർജനി തട്ടിപ്പ്: പ്രതിപക്ഷ നേതാവ് പ്രതിക്കൂട്ടിൽ തന്നെ; കോടതി ഉത്തരവിൻ്റെ പകർപ്പ് കൈരളി ന്യുസിന്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here