വെള്ളത്തിലൂടെ വന്ന് പട്ടിയെ കടിച്ചെടുത്തു, വീടുകളുടെ മേല്‍ക്കൂരയിലും നടുറോഡിലും മുതലകള്‍; വെള്ളപ്പൊക്കത്തില്‍ മുങ്ങി ഗുജറാത്ത്, വീഡിയോ

Gujarat

അതിശക്തമായ മഴയില്‍ ഗുജറാത്തിലെ പല സ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. വെള്ളത്തില്‍ മുങ്ങിയ നഗരത്തില്‍ ഇപ്പോള്‍ വിഹരിക്കുന്നത് നിരവധി മുതലകളാണ്. വഡോദര അടക്കമുള്ള സ്ഥലങ്ങളില്‍ ജനവാസ മേഖലയില്‍ മുതലകള്‍ കയറിയത് നാട്ടുകാരെ ഉള്‍പ്പെടെ ഭയത്തിലാക്കുന്നുണ്ട്.

ചില വീടുകളുടെ മുകളില്‍ മുതലകള്‍ വിശ്രമിക്കുന്ന വീഡിയോയും വെള്ളപ്പൊക്കത്തിലൂടെ നീന്തിപ്പോകുന്ന മുതയും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വീടുകളുടെ അയല്‍പക്കത്തും നടുറോഡിയും മുതലള്‍ ഒഴുകി നടക്കുന്നത് നാടിനെയാകെ ഭയത്തിലാഴ്ത്തുകയാണ്.

Also Read : യുപിയെ ഭീതിയിലാക്കി ചെന്നായ്ക്കള്‍; ജീവന്‍ നഷ്ടപ്പെട്ടത് എട്ടു പേര്‍ക്ക്, വീഡിയോ

വാര്‍ത്താ ഏജന്‍സിയായ പിടിഐ പങ്കുവച്ച വീഡിയോയില്‍, വ്യാഴാഴ്ച നഗരത്തിലെ അകോട്ട സ്റ്റേഡിയം ഏരിയയിലെ ഒരു വീടിന്റെ മേല്‍ക്കൂരയില്‍ ഒരു മുതല വിശ്രമിക്കുന്നതായിരുന്നു ഉണ്ടായിരുന്നത്. എക്സില്‍ ഒരു ഉപയോക്താവ് പങ്കിട്ട മറ്റൊരു വീഡിയോയില്‍, ഒരു മുതല പട്ടിയെ കടിച്ചെടുത്ത് കൊണ്ടു പോകുന്ന കാഴ്ചയായിരുന്നു ഉണ്ടായിരുന്നത്.

കനത്ത മഴയ്ക്ക് പിന്നാലെ ജനവാസ മേഖലയില്‍ മുതലകളെ കാണുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും നിരവധി പ്രദേശങ്ങളില്‍ ഇത്തരത്തില്‍ മുതലകളെ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കനത്ത മഴയില്‍ ഗുജറാത്തില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായത്. വഡോദരയില്‍ നിന്ന് മാത്രം 3,000 പേരെ കുടിയൊഴിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here