കോസ്റ്ററിക്കന്‍ ഫുട്ബോള്‍ താരത്തെ മുതല കടിച്ചുകൊന്നു

കോസ്റ്ററിക്കന്‍ ഫുട്ബോള്‍ താരത്തെ മുതല കടിച്ചുകൊന്നു. ജീസസ് ആല്‍ബെര്‍ട്ടോ ലോപസ് ഒര്‍ട്ടിസ് ആണ് മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വടക്കുകിഴക്കന്‍ കോസ്റ്ററിക്കന്‍ നഗരമായ സാന്റ ക്രൂസിലാണ് ദാരുണസംഭവം നടന്നത്.

also read- ലഹരിയുടെ വേര്‌ തേടി എക്സൈസ്‌ ക്രൈംബ്രാഞ്ച്‌, ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ പത്ത്‌ പ്രതികൾക്ക്‌ 15 വർഷം തടവും പിഴയും

ജൂലൈ 29നാണു സംഭവം നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കനത്ത ചൂടിനെ തുടര്‍ന്ന് സാന്റ ക്രൂസിലെ റിയോ കനാസ് നദിയിലേക്ക് ചാടിയതായിരുന്നു 29കാരനായ താരം. എന്നാല്‍ നദിയില്‍ നിറയെ മുതലകളുണ്ടായിരുന്നു. നദിയിലേക്കു ചാടിയതിനു പിന്നാലെ ഒരു മുതല താരത്തെ വിഴുങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ലോപസുമായി മുതല മുങ്ങിത്താഴുന്നത് കണ്ട് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി മുതലയെ വെടിവെച്ചു കൊന്നു. അപ്പോഴേക്കും ലോപസ് മരണത്തിന് കീഴടങ്ങിയിരുന്നു.

also read- ഇഡി ഭരിക്കുന്ന രാജ്യത്താണ് നാം ജീവിക്കുന്നത്..സിനിമയെടുക്കാൻ അവരെ ഭയക്കണം’; തുറന്നടിച്ച് സംവിധായകൻ ടി.വി ചന്ദ്രൻ

കോസ്റ്ററിക്കന്‍ ഫുട്ബോള്‍ ലീഗായ അസെന്‍സോ ലീഗിലെ ഡിപോര്‍ട്ടിവോ റിയോ കനാസ് ക്ലബിന്റെ താരമാണ് ജീസസ്. താരത്തിന്റെ മരണം സ്ഥിരീകരിച്ച് ക്ലബ് വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News