രാവിലെ നായ്ക്കളുടെ നിര്‍ത്താതെയുള്ള കുര, പുറത്തിറങ്ങിയ നാട്ടുകാര്‍ കണ്ടത് കൂറ്റന്‍ മുതലയെ; സംഭവം യുപിയില്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയില്‍ നിന്നുള്ള ഒരു മുതല ഗ്രാമ തെരുവുകളിലൂടെ നീങ്ങുന്ന ഒരു വീഡിയോയാണ്. ഒരാള്‍ മുതലയെ ചവിട്ടുന്നതും വീഡിയോയില്‍ കാണാം.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബിജ്നോര്‍ ജില്ലയിലെ നംഗല്‍ സോട്ടി ഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് റോഡില്‍ ഒരു വലിയ മുതലയെ കണ്ടത്. പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ഒരുപാട് നായ്ക്കളുടെ കുര കേള്‍ക്കുന്നുണ്ടായിരുന്നെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.

തുടര്‍ന്ന് എന്തുകൊണ്ടായണ് നായ്ക്കള്‍ കൂട്ടത്തോടെ തകുരയ്ക്കുന്നത് എന്നറിയാനായി പുറത്തിറങ്ങിയപ്പോഴാണ് വഴിയില്‍ ഒരു വലിയ മുതലയെ കണ്ടതെന്നും നാട്ടുകാര്‍ പറയുന്നു.

Also Read : ലഗേജില്‍ ബോംബുണ്ടെന്ന് തമാശയ്ക്ക് പറഞ്ഞു; തിരുവനന്തപുരം സ്വദേശിക്ക് കിട്ടിയത് എട്ടിന്റെ പണി

മുതലയെ കണ്ടതോടെ ഗ്രാമവാസികള്‍ വനംവകുപ്പിനെ വിവരമറിയിച്ചു. മുതലയെ പിടികൂടാന്‍ വനംവകുപ്പ് സംഘം രണ്ട് മണിക്കൂറിന് ശേഷമാണ് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News