ശബരിമലയിലെ വരുമാനം 204 കോടി; ലേല തുക കണക്കാക്കുമ്പോൾ വരുമാനത്തിൽ കുറവുണ്ടാകില്ലെന്ന് ദേവസ്വം ബോർഡ്

ശബരിമലയിൽ ഈ വർഷത്തെ വരുമാനം 2,04,30,76,704 രൂപ. കഴിഞ്ഞ വർഷത്തേക്കാൾ 18 കോടിയിൽപ്പരം കുറവാണ് ഈ തവണയുള്ളത്. ലേല തുക കൂടി കണക്കിലെടുക്കുമ്പോൾ വരുമാനത്തിൽ കുറവ് ഉണ്ടാവില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ഈ മണ്ഡലകാലത്തെ കഴിഞ്ഞ 39 ദിവസത്തെ വരുമാന കണക്കാണ് പുറത്ത് വന്നത്.

Also Read: തമിഴ്‌നാടിന് കേരളത്തിന്റെ കൈത്താങ്ങ്; ആവശ്യസാധനങ്ങൾ അയക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു

മുൻ വർഷത്തേക്കാൾ 18,67,93,544 രൂപയുടെ കുറവാണുളളത്. അവസാനം നടത്തിയ കുത്തക ലേലങ്ങളുടെ കണക്ക് കണക്കുകൾ കൂടി കൂട്ടുമ്പോൾ വരുമാനം വർദ്ധിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് അറിയിച്ചു. ദേവസ്വം ബോർഡും, പൊലീസും തമ്മിൽ ശീത സമരമില്ല. തീർത്ഥാടന കാലത്തിന് പൊലീസ് സഹായം കൂടിയെ തീരൂ.

Also Read: ദില്ലിയിൽ കനത്ത മൂടൽ മഞ്ഞ്; ട്രെയിൻ- വിമാന സർവീസുകൾ പ്രതിസന്ധിയിൽ

നിലക്കൽ പാർക്കിങ് ഗ്രൗണ്ട് നിറയുമ്പോഴാണ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുന്നത്. പമ്പയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിച്ചാൽ വാഹനങ്ങൾ വഴിയിൽ തടയുന്ന പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News