10 നില,അത്യാധുനിക സൗകര്യങ്ങൾ:100 കോടി ചിലവിൽ ബിജെപിക്ക് പുതിയ ഓഫീസ്

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശില്‍ ബിജെപി പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മിക്കുന്നു. 10 നിലകളുള്ള ഓഫീസ് സമുച്ചയം ഏകദേശം 100 കോടി രൂപ ചിലവിട്ടാണ് നിര്‍മിക്കാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ട്. 32 വര്‍ഷം പഴക്കമുള്ള ഇപ്പോഴത്തെ ഓഫീസിന് പകരമായാണ് പുതിയ  ഓഫീസ്. അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന പുതിയ ഓഫീസ് രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി ഓഫീസായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഏകദേശം 1000 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും പുതുതായി പണികഴിപ്പിക്കുന്ന ഓഫീസിൽ ഉണ്ടാവും. 1991ൽ സുന്ദര്‌ലാൽ പട്‌വ സർക്കാരിന്‍റെ കാലത്താണ് 2 കോടി രൂപ ചിലവഴിച്ച് നിലവിലുള്ള ഈ ഓഫീസ് നിര്‍മിച്ചത്.

രാജ്യത്തുടനീളം എല്ലാ ജില്ലകളിലും ഒരു ഓഫീസ് സ്ഥാപിക്കാൻ ബിജെപി തീരുമാനിച്ചിരുന്നു. ഭോപ്പാലില്‍ മുന്‍പെ തീരുമാനിച്ചതാണ്. ഇപ്പോൾ പാർട്ടി പ്രവർത്തകരുടെ ആവശ്യപ്രകാരമാണ് പുതിയ ഓഫീസ് പണിയുന്നത്. ആധുനിക സൗകര്യങ്ങളുണ്ടെങ്കിലും ലളിതമായിരിക്കും ഓഫീസെന്ന് കമ്മിറ്റി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News