വിജയമായി നിക്ഷേപ സമാഹരണ യജ്ഞം; ലഭിച്ചത് 15000 കോടിയുടെ നിക്ഷേപം: മന്ത്രി വി എൻ വാസവൻ

നിക്ഷേപക സമാഹരണ യജ്ഞത്തിലൂടെ 15000 കോടിയുടെ നിക്ഷേപം ലഭിച്ചതായി മന്ത്രി വി.എൻ. വാസവൻ. നിക്ഷേപക സമാഹരണയജ്ഞം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് ഈ നേട്ടം. 9000 കോടി രൂപയാണ് ലക്ഷ്യമിട്ടിരുന്ന സ്ഥാനത്താണ് ഇത്രയും വലിയ നിക്ഷേപം ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. സഹകരണ മേഖലയെ തകർക്കാൻ കുപ്രചരണങ്ങൾ നടക്കുന്ന കാലത്താണ് 15000 കോടി രൂപയുടെ നിക്ഷേപം ലഭിച്ചത്. 9000 കോടി രൂപയാണ് ലക്ഷ്യമിട്ടിരുന്നത്.

Also Read: കുതിച്ചുയർന്ന് എൽഐസി; വിപണിയിൽ മൂല്യം ഏഴ് ലക്ഷം കോടി പിന്നിട്ടു

എന്നാൽ ജനങ്ങൾ സഹകരണ മേഖലയെ വിശ്വസിച്ചാണ് നിക്ഷേപത്തിന് തയ്യാറായത്. കള്ള പ്രചരണങ്ങൾ കൊണ്ട് കേരളത്തിൻ്റെ സഹകരണ മേഖലയെ തകർക്കാൻ കഴിയില്ലെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. സഹകരണ അംഗസമാശ്വാസ പദ്ധതിയുടെ ജില്ലാതല സഹായവിതരണ കോട്ടയത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

Also Read: നെടുങ്കയത്ത് വിദ്യാര്‍ത്ഥിനികള്‍ മുങ്ങി മരിച്ച സംഭവം: അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി

സമാശ്വാസ പദ്ധതിയിലൂടെ കോട്ടയം ജില്ലയിൽ ഏഴുകോടി രൂപ വിതരണം ചെയ്‌തത്. സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം. രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായി. യോഗത്തിൽ വിവിധ സഹകരണ സ്ഥാപനം ഭാരവാഹികളും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News