കോടികളുടെ വായ്പാ തട്ടിപ്പ്; കോണ്‍ഗ്രസ്സ് ഭരിച്ചിരുന്ന അങ്കമാലി അർബൻ സഹകരണ സംഘത്തിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങൾ അറസ്റ്റിൽ

ARREST

കോണ്‍ഗ്രസ്സ് ഭരിച്ചിരുന്ന അങ്കമാലി അർബൻ സഹകരണ സംഘത്തിൽ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ ഡയറക്ടർ ബോർഡ് അംഗങ്ങളായിരുന്ന രണ്ടു പേര്‍ അറസ്റ്റില്‍. ടി.പി. ജോർജ് , എം വി സെബാസ്റ്റ്യൻ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇരുവരും ഉള്‍പ്പെട്ട ഭരണസമിതി പിരിച്ചുവിട്ടുകൊണ്ട് ജില്ലാ സഹകരണ ജോയിന്‍ രജിസ്ട്രാര്‍ നേരത്ത ഉത്തരവിട്ടിരുന്നു

കോണ്‍ഗ്രസ്സ് ഭരിച്ചിരുന്ന അങ്കമലി അർബൻ സഹകരണ സംഘത്തിൽ നടന്ന 96 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് മുന്‍ ഡയറക്ടർ ബോർഡ് അംഗങ്ങളായ രണ്ടുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. റോയ് വർഗ്ഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.വസ്തുവിൻ്റെ ആധാരത്തിൻ്റെ പകർപ്പ് മാത്രം ഉൾക്കൊള്ളിച്ചും, പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ പേരിലും ഒരേ വസ്തുവിൻമേൽ ഒരേ വീട്ടിൽ താമസിക്കുന്ന നാലു പേരുടെവരെ പേരിലും, മരിച്ചയാളുടെ പേരിലുമൊക്കെ വായ്പ നൽകിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ALSO READ; ‘കള്ളം എല്ലാം പൊളിഞ്ഞു പാളീസായി,രാഹുൽ നുണ പരിശോധന നടത്തട്ടെ’; എം വി ഗോവിന്ദൻ മാസ്റ്റർ

ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ടി പി ജോര്‍ജ്ജും സെബാസ്റ്റ്യനും ഉള്‍പ്പെട്ട ഭരണസമിതി പിരിച്ചുവിട്ടുകൊണ്ട് ജില്ലാ സഹകരണ ജോയിന്‍ രജിസ്ട്രാര്‍ നേരത്ത ഉത്തരവിട്ടിരുന്നു.അര്‍ബന്‍ സഹകരണ സംഘത്തില്‍ നിന്ന് അനധികൃതമായി വായ്പ തരപ്പെടുത്തിയ ടി.പി. ജോർജിനു രണ്ടര കോടിയും എം. വി. സെബാസ്റ്റ്യനു 26.5 ലക്ഷവും വായ്പാ കുടിശ്ശികയുണ്ട്.മറ്റൊരു ബോര്‍ഡംഗമായ വൈശാഖ് എസ്. ദർശൻ.ഉള്‍പ്പടെയുള്ളവര്‍ ഒളിവിലാണ്.ഇവരെയും ഉടന്‍ അറസ്റ്റുചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം.അര്‍ബന്‍ സഹകരണ സംഘത്തിന്‍റെ പ്രസിഡന്‍റായിരുന്ന പി ടി പോൾ ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News