തമിഴ്നാട് സ്വദേശിയുടെ അക്കൗണ്ടുകളിൽ കോടിക്കണക്കിനു രൂപയെത്തി. ചെന്നൈ തേനാംപേട്ടയിലെ മെഡിക്കൽ ഷോപ്പ് ജീവനക്കാരനായ മുഹമ്മദ് ഇദ്രിസിന്റെ അക്കൗണ്ടിൽ ആണ് 753 കോടി രൂപയാണ് കഴിഞ്ഞദിവസം എത്തിയത്.
ALSO READ:മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജി പ്രഭാകരന് വാഹനാപകടത്തില്‍ മരിച്ചു
കഴിഞ്ഞ ദിവസം ഇദ്രിസ് സുഹൃത്തിന്റെ അക്കൗണ്ടിലേക്കു കുറച്ചു പണം അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് അക്കൗണ്ടിൽ 753 കോടി രൂപയുണ്ടെന്ന് മെസ്സേജ് വരുകയായിരുന്നു. ഇക്കാര്യം അധികൃതരെ അറിയിച്ചതോടെ അക്കൗണ്ട് ബാങ്ക് മരവിപ്പിച്ചു. അതേസമയം മുന്നറിയിപ്പില്ലാതെ അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ ഇദ്രിസ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം തഞ്ചാവൂർ സ്വദേശി ഗണേശന്റെ ബാങ്ക് അക്കൗണ്ടിലും 756 കോടി രൂപ വന്നു. ഏതാനും ദിവസം മുൻപ് ചെന്നൈയിൽ നിന്നുള്ള കാർ ഡ്രൈവർ രാജ്കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 9,000 കോടി രൂപയെത്തിയ സംഭവം വിവാദമായിരുന്നു. ഇതിനു പിന്നാലെ, ബാങ്ക് സിഇഒ സ്ഥാനമൊഴിയുകയും ചെയ്തു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here