ലോകകപ്പ് ഫൈനല്‍ കാണാന്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ ഒഴുക്ക്. കളി തുടങ്ങാന്‍ ഇനിയും സമയം ബാക്കി നില്‍ക്കേ സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളും അടക്കും നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ലോകകപ്പ് ഫൈനലില്‍ രണ്ടാം തവണ ഏറ്റുമുട്ടുമ്പോള്‍ ഇരുപത് വര്‍ഷം മുമ്പുള്ള ഒരു തോല്‍വിയുടെ പ്രതികാരം ഇന്ത്യ തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, നീരജ് ചോപ്ര ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ എത്തിയിട്ടുണ്ട്. ഇന്ത്യ മൂന്നാം കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങുമ്പോള്‍ ആറാം കിരീടമാണ് ഓസീസിന്റെ ലക്ഷ്യം.
ALSO READ:പ്രഭാസ് ചിത്രം സലാറിന് കനത്ത തിരിച്ചടി, റിലീസിന് മുൻപേ രണ്ടുപേർ അറസ്റ്റിൽ
ഓസ്ട്രേലിയയെ നേരിടുന്ന ഇന്ത്യക്ക് ടോസ് നിർണായകമാണ്. ഈ മൈതാനത്ത് ടൂർണമെന്റിൽ ഇതുവരെ രണ്ടാമത് ബാറ്റ് ചെയ്ത ടീമുകൾക്കയിരുന്നു മുൻതൂക്കം. ഈ ലോകകപ്പിൽ നാല് മത്സരങ്ങൾ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്നപ്പോൾ അതിൽ മൂന്നിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് ജയിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here