മണിപ്പൂരില്‍ ബിജെപിയുടെ മേഖല ഓഫീസിനു മുന്നില്‍ ജനങ്ങള്‍ മൃതദേഹവുമായി ഇരച്ചെത്തി, വന്‍ സംഘര്‍ഷം

മാസങ്ങളായി തുടരുന്ന മണിപ്പൂര്‍ കലാപത്തിന് അയവില്ല. ഇപ്പോഴിതാ ഇംഫാലിലെ ബിജെപി ഓഫീസിന് മുന്നില്‍ ജനങ്ങള്‍ ഇരച്ചെത്തി. നേരത്തെ നടന്ന വെടിവെയ്പ്പില്‍ മരപ്പെട്ടയാ‍ളുടെ മൃതദേഹവുമായിട്ടാണ് ജനങ്ങള്‍ എത്തിയത്. ടയറുകൾ കൂട്ടിയിട്ട് തീ കത്തിച്ചു. മണിപ്പൂര്‍ രാജ്ഭവന് മുന്നിലും ജനക്കൂട്ടം.

ആളുകളെ തടയാന്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് വലിയ ശ്രമങ്ങളാണ് നടക്കുന്നത്. പിരിഞ്ഞു പോകാന്‍ കൂട്ടാക്കാത്ത ആള്‍ക്കൂട്ടത്തിന് നേരെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. സ്ഥലത്ത് സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News