ശബരിമലയിലെ തിരക്ക് മനഃപൂർവം സൃഷ്ടിക്കുന്നത്: ശബരിമല മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി

ശബരിമലയിലെ തീർത്ഥാടകരുടെ തിരക്ക് മനഃപൂർവം സൃഷ്ടിക്കുന്നതെന്ന് മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി. നിയന്ത്രണാതീതമായ തിരക്കാണ് നിലവിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു. കോട്ടയത്ത് നവകേരള സദസിന്റെ പ്രഭാതയോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. 2015 – 16 കലാകാത്തട്ടത്തിൽ ശബരിമല മേൽശാന്തിയായിരുന്നു.

ALSO READ: ‘ജനാധിപത്യത്തെ ജനങ്ങളിലേക്ക്‌ എത്തിക്കുന്ന അദ്ഭുതകരമായ കാഴ്ച’: നവകേരള സദസിനെ പ്രശംസിച്ച് സയീദ് അക്തർ മിർസ

2016 ൽ ഇതിലും വലിയ തിരക്ക് ശബരിമലയിൽ ഉണ്ടായിരുന്നു. എന്നാൽ അന്നത് നിഷ്പ്രയാസം നിയന്ത്രിക്കാനായി. ഇപ്പോൾ ഉണ്ടാക്കുന്ന തിരക്കിന് പിന്നിൽ പല ഏജൻസികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ തിരക്കാണെന്നു വരുത്തിത്തീർത്തു സർക്കാരിനെ കരിവാരിതേക്കാനുള്ള ഗൂഢശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

ALSO READ: മധ്യപ്രദേശ് ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

പ്രളയം പോലുള്ള വലിയ ദുരന്തങ്ങൾ ഉണ്ടായിട്ടും അതിജീവിക്കാൻ സർക്കാർ സഹായിച്ചു. ഇപ്പോൾ ഉണ്ടാകുന്ന തിരക്ക് നിയന്ത്രനീതമാണ്. എന്നാൽ കൂടുതൽ തിരക്കുള്ളതായി കാണിച്ച് വ്യാജപ്രചാരണങ്ങൾ നടത്തുകയും അവസ്ഥ മോശമാക്കാൻ ഇനിയും തിരക്കുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യമാണ്. ഇതിനു പിന്നിൽ ഒരു ലോബി ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News