ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീൽ അർജന്റീന മാച്ചിന് മുൻപ് ആരാധകർ തമ്മിൽ കൂട്ടത്തല്ല്. ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന മത്സരത്തിൽ ആരാധകർ തമ്മിലുള്ള സംഘർഷം കാരണം മത്സരം അര മണിക്കൂർ വൈകിയാണ് ആരംഭിച്ചത്. മരക്കാന ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലാണ് കൈയാങ്കളി അരങ്ങേറിയത്.
ALSO READ: ഫിഫ ലോകകപ്പിന് യോഗ്യത നേടി ഇന്ത്യൻ ടീം? പ്രചരിക്കുന്ന വാർത്തയ്ക്ക് പിറകിലെ സത്യാവസ്ഥ എന്ത്
മത്സരത്തിനായി ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീനാ താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങിയിരുന്നു. ഗാലറിയില്‍ സംഘര്‍ഷമുണ്ടായതോടെ തിരികെക്കയറി. ഇരുരാജ്യങ്ങളും ദേശീയ ഗാനം ചൊല്ലുന്നതിനായി അണിനിരന്നപ്പോഴാണ് ഗാലറിയില്‍ സംഘര്‍ഷമുണ്ടായത്. പോലീസെത്തി സംഘർഷം നിയന്ത്രണവിധേയമാക്കിയ ശേഷമാണ് മത്സരം ആരംഭിച്ചത്.
വൈകിയാരംഭിച്ച മത്സരത്തിൽ 63-ാം മിനുട്ടിലെത്തിയ കോർണർ കിക്ക് അർജന്റീനയ്ക്ക് ആശ്വാസഗോളായപ്പോൾ സ്വന്തം മണ്ണിൽ തോറ്റുമടങ്ങുന്ന അമർഷത്തിലായിരുന്നു ബ്രസീൽ. ആദ്യപകുതിയിൽ തന്നെ മൂന്ന് മഞ്ഞക്കാർഡുവാങ്ങിയ ബ്രസീലിന്റെ ആത്മവിശ്വാസം 81-ാം മിനുട്ടിൽ കിട്ടിയ ചുവപ്പ് കാർഡും കൂടിയായപ്പോൾ തകർന്നടിഞ്ഞു. ബ്രസീലിന്‍റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. കഴിഞ്ഞ മത്സരങ്ങളില്‍ യുറുഗ്വെയോടും കൊളംബിയയോടും ബ്രസീല്‍ തോറ്റിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here