ശബരിമലയില്‍ തിരക്കേറുന്നു; മണ്ഡലകാലം മുതല്‍ ഇന്ന് വൈകിട്ട് വരെ മല ചവിട്ടിയത് 33,71,695 പേര്‍

മകരവിളക്ക് ഉത്സവ തീര്‍ത്ഥാടനത്തില്‍ ശബരിമലയില്‍ അഭൂതപൂര്‍വ്വമായ തിരക്ക്. മണ്ഡലപൂജ കഴിഞ്ഞ് നടയടച്ചശേഷം ഡിസംബര്‍ 30 ന് മകരവിളക്ക് ഉത്സവത്തിന് നട തുറന്നതോടെ ജനുവരി 3 ചൊവ്വ വൈകിട്ട് 5 മണി വരെ മലചവിട്ടിയത് 3,83,268 പേരാണ്. ജനുവരി ഒന്നിനാണ് ഏറ്റവുമധികം തീര്‍ത്ഥാടകര്‍ സന്നിധാനത്തെത്തിയതെന്നാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്, 1,0,1789 പേര്‍.

READ ALSO:മകന്റെ പഠനത്തിനായി ചെലവാക്കിയത് ലക്ഷങ്ങൾ; സംവിധായകനെ ചേർത്തുനിർത്തി നടിപ്പിൻ നായകൻ

ജനുവരി രണ്ടിന് 1,0,0372 പേര്‍ തീര്‍ത്ഥാടകരായെത്തി. ജനുവരി 3ന് 5 വരെ 59,143 പേര്‍ മലചവിട്ടി. മണ്ഡലകാലം തുടങ്ങി ജനുവരി 3ന് അഞ്ച് മണി വരെ 33,71,695 പേര്‍ സന്നിധാനത്തെത്തിയതായാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലെ കണക്കുകള്‍. ജനുവരി രണ്ടിന് കാനനപാത കരിമല വഴി 19912 പേരും പുല്ലുമേട് വഴി 3291 പേരും സന്നിധാനത്തെത്തി. 80000 പേര്‍ വെര്‍ച്വല്‍ ബുക്കിംഗ് വഴിയും 8486 പേര്‍ സ്‌പോട്ട്ബുക്കിംഗ് വഴിയും മലചവിട്ടി. ജനുവരി മൂന്നിന് അഞ്ച് മണി വരെ 1890 പേരാണ് പുല്ലുമേട് വഴി സന്നിധാനത്തെത്തിയത്.

READ ALSO:ശബരിമലയും തൃശൂർ പൂരവും ഉയർത്തിക്കാട്ടി പ്രസംഗം; ഹിന്ദുത്വം ആളിക്കത്തിച്ച് മോദി

തിരക്കേറിയതോടെ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തീര്‍ത്ഥാടകര്‍ക്കുള്ള ഔഷധ കുടിവെള്ളം, ആരോഗ്യ സുരക്ഷാ പരിചരണ സംവിധാനങ്ങള്‍, മുന്നറിയിപ്പുകള്‍ എന്നിവയുമായി ദേവസ്വം ബോര്‍ഡും മറ്റ് വകുപ്പുകളും കര്‍മനിരതരായി രംഗത്തുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News