ഛത്തീസ്ഗഡിലെ സുഗ്മയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് മലയാളി ജവാൻ വിഷ്ണുവിന് ജന്മനാടിന്റെ അന്ത്യഞ്ജലി. പാലോടും നന്ദിയോട് ജംഗ്ഷനിലും അവസാനമായി വിഷ്ണുവിനെ കാണാൻ ആയിരങ്ങളാണെത്തിയത്. മന്ത്രി ജി ആർ അനിൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പെടെയുള്ള നേതാക്കളും അന്തിമോപചാരം അർപ്പിക്കാനായെത്തി. ശേഷം കരിമൺകോട് ശാന്തികുടീരത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു.
Also read:കെഎഫ്‌സി ലാഭം ഉയർത്തി; നിഷ്‌ക്രീയ ആസ്‌തി കുറഞ്ഞു
ഒരു നാടിന്റെ അന്ത്യാഞ്ജലി. നിറയെ സ്വപ്നങ്ങൾ ബാക്കി വെച്ചുള്ള മടക്കം. കഴിഞ്ഞ മാസം 25ന് നാട്ടിൽ നിന്നും ചത്തീസ്ഗഡ് ലേക്ക് പോയ വിഷ്ണു തിരിച്ചെത്തുന്നത് ചേതനയറ്റ ശരീരമായാണ്. ഇന്ന് പുലർച്ചെയോടെ നാട്ടിലെത്തിച്ച വിഷ്ണുവിന്റെ മൃതദേഹം മേയർ ആര്യ രാജേന്ദ്രന്റെ സാന്നിധ്യത്തിൽ ഏറ്റുവാങ്ങി. ശേഷം സി ആർ പി എഫ് ക്യാമ്പിലും നന്ദിയോടുള്ള വിഷ്ണുവിന്റെ സ്വന്തം വീട്ടിലും കുടുംബ വീട്ടിലും എത്തിച്ചു. തുടർന്ന് വിലാപയാത്രയോടെ നന്ദിയോട് ജംഗ്ഷനിലും വിഷ്ണു പ്രാഥമിക വിദ്യാഭ്യാസം നേടിയ എസ് കെ വി സ്കൂളിലും പൊതുദർശനത്തിനായി എത്തിച്ചു.
മന്ത്രി ജി ആർ അനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പെടെയുള്ള നേതാക്കളും അന്തിമോപചാരമർപ്പിക്കാനെത്തി. ശേഷം ഔദ്യോഗിക ബഹുമതികളോടെ കരിമൺകോട് ശാന്തികുടീരത്തിൽ സംസ്കാരം നടന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here