പോളിങ് സ്റ്റേഷനിലെ ശുചിമുറിയിൽ സിആർപിഎഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

പോളിങ് സ്റ്റേഷനിലെ ശുചിമുറിയിൽ സിആർപിഎഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമബംഗാളിലെ കൂച്ച്ബെഹാറിലെ പോളിങ് സ്റ്റേഷനിലാണ് സംഭവം. ശുചിമുറിയിൽ കാൽ വഴുതി വീണാണ് സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ മരിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ: തെലങ്കാന സ്‌കൂളിലെ ഹനുമാന്‍സേന ആക്രമണം: കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്താണ് മലയാളി വൈദികനടക്കം ഈ ഗതി വന്നതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

വോട്ടെടുപ്പിന് തൊട്ടുമുൻപ് കൂച്ച്ബെഹാറിലെ മാതഭംഗയിലെ പോളിങ് സ്റ്റേഷനിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെ ശുചിമുറിയിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശുചിമുറിയിൽ വീണപ്പോൾ തലയ്ക്കുണ്ടായ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പൊലീസ് അറിയിച്ചു.

ALSO READ: വോട്ടിംഗ് ദിനത്തിലും സംഘർഷഭരിതമായി ഖോങ്മാൻ, മണിപ്പൂരിലെ 5 ബൂത്തുകളിൽ പോളിങ് നിർത്തി വെച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News