ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം; സിആര്‍പിഎഫ് എസ്ഐ കൊല്ലപ്പെട്ടു, ഒരു കോൺസ്റ്റബിളിന് പരിക്ക്

ഛത്തീസ്ഗഢിലെ സുഖ്മയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ സിആര്‍പിഎഫ് എസ്ഐ വീരമൃത്യുവരിച്ചു. എസ്ഐ സുധാകര്‍ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. ഒരു കോണ്‍സ്റ്റബിളിന് പരുക്കേറ്റു. തിരച്ചില്‍ നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. നാലംഗ മാവോയിസ്റ്റ് സംഘമാണ് ജവാന്‍മാര്‍ക്കുനേരെ വെടിയുതിര്‍ത്തതെന്നാണ് സൂചന. കോണ്‍സ്റ്റബിള്‍ രാമുവിനാണ് വെടിയേറ്റ് പരുക്കുള്ളത്.

Also Read; കൊച്ചിയിൽ മധ്യവയസ്‌കയെ പീഡിപ്പിച്ച സംഭവം; തെളിവെടുപ്പ് നടപടികൾ ആരംഭിച്ചു

സിആര്‍പിഎഫിന്‍റെ ഭദ്രെ ക്യാംപില്‍നിന്ന് ഉര്‍സംഗല്‍ എന്ന ഗ്രാമത്തിലേക്ക് തിരിച്ചിലിനായി പോവുകയായിരുന്നു സിആര്‍പിഎഫ് സംഘം. സുരക്ഷാസേന മേഖലയില്‍ വ്യാപക തിരച്ചില്‍ തുടങ്ങി.

Also Read; തിരുവനന്തപുരം വിമാനത്താവളത്തില്‍ വാഹനമിടിച്ച് കസ്റ്റംസ് ജീവനക്കാരിക്ക് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News