‘ഇന്ത്യ’ മുന്നണിയുടെ നിര്‍ണായക യോഗം ഇന്ന് ദില്ലിയില്‍ ചേരും

ഇന്ത്യ മുന്നണിയുടെ നിര്‍ണായക യോഗം ഇന്ന് ദില്ലിയില്‍ ചേരും. വൈകിട്ട് 7 മണിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലാണ് യോഗം ചേരുക. ഈ മാസം 18 മുതല്‍ 22 വരെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച പശ്ചാത്തലത്തിലും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിവാദങ്ങള്‍ക്കിടെയും പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകള്‍ യോഗത്തില്‍ തീരുമാനിക്കും. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിയമനിര്‍മാണം പഠിക്കുന്ന തിനായി രൂപികരിച്ച സമിതിയെ കുറിച്ച് ചര്‍ച്ച ചെയ്യും.

Also Read:  ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ലാലിന് പുതുപ്പള്ളിയില്‍ വോട്ടില്ല

മുംബൈയില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന നേതാക്കള്‍ അസാധാരണ പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രത്തില്‍ നിന്ന് അപ്രതീക്ഷിത പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് മുമ്പില്‍ കണ്ടാണ് വീണ്ടും യോഗം ചേരുന്നത്. അദാനി വിഷയമുയര്‍ത്തി കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും കടന്നാക്രമിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News