എൻഎം വിജയന്‍റെ ആത്മഹത്യക്ക് പിന്നാലെ, ഐസി ബാലകൃഷ്‌ണനെതിരെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി കൂടുതൽ പേർ രംഗത്ത്. തന്‍റെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു എന്നതിന് തെളിവ് സഹിതം വടക്കനാട് സ്വദേശി അനീഷ് ജോസഫാണ് എന്നയാളാണ് കൈരളി ന്യൂസിനോട് നിർണായക വെളിപ്പെടുത്തൽ നടത്തിയത്. ഓഫീസ് സ്റ്റാഫ് ആയിരുന്ന ബെന്നി കൈനിക്കലാണ് എംഎൽഎക്ക് വേണ്ടി പണം വാങ്ങിയത്.
2014 ഇൽ ആണ് ഭാര്യയ്ക്ക് ജോലി നൽകാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയത്. 15 ലക്ഷത്തിന്റെ ചെക്കാണ് അനീഷിൽ നിന്നും ബെന്നി കൈപ്പറ്റിയത്. ബത്തേരി ബാങ്കിൽ ജോലി വാഗ്ദാനം ചെയ്താണ് പണം വാങ്ങിയത്. എന്നാൽ ജോലി നൽകിയില്ല. പിന്നീട പല സമയങ്ങളിലായി രണ്ട് ലക്ഷം രൂപ മാത്രമാണ് തിരികെ കിട്ടിയത് എന്നും അനീഷ് കൈരളി ന്യൂസിനോട് പറഞ്ഞു.
ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയും പുറത്ത് വന്നിട്ടുണ്ട്. ഭയം കൊണ്ട് പുറത്ത് പറഞ്ഞില്ലെന്നും അനീഷ് പറഞ്ഞു. ഇപ്പോൾ എംഎൻ വിജയന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പിന്‍റെ വാർത്തകൾ വരുന്നതിന്‍റെ അടിസ്ഥാനത്തിലാണ് പുറത്ത് പറയുന്നത് എന്നും കൂട്ടിച്ചേർത്തു. പണം നൽകിയപ്പോൾ ഉറപ്പിനായി വിജയ ബാങ്കിന്റെ ചെക്ക് നൽകിയതായും അദ്ദേഹം പറഞ്ഞു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here