രാജ്യതലസ്ഥാനത്തെ നടുക്കി അരുംകൊല; സ്ത്രീയുടെ ശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്ന നിലയിൽ കണ്ടെത്തി

രാജ്യത്തെ നടുക്കി വീണ്ടും തലസ്ഥാനത്തു ക്രൂരമായ കൊലപാതകം. കിഴക്കൻ ഡൽഹിയിലെ ഗീത കോളനി മേൽപ്പാലത്തിന് സമീപത്തുള്ള കുറ്റിക്കാട്ടിലാണ് കഷ്ണം കഷണമായി മുറിച്ച ശേഷം പലഭാഗത്തായി ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങൾ കണ്ടെത്തിയത്.

ALSO READ: എ.ആർ റഹ്മാനെ പിന്നിലാക്കി അനിരുദ്ധ്

ഫ്ളൈഓവറിന് സമീപമുള്ള കുറ്റിക്കാട്ടിൽ ശരീരഭാഗങ്ങൾ കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. ബുധനാഴ്ച കാലത്താണ് നാട്ടുകാർ ഈ ദാരുണമായ കാഴ്ച കണ്ടത്. സ്ത്രീയുടെ തലയും മറ്റ് ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്.

ALSO READ: പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു

ഫോറൻസിക്ക് സംഘം സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു. മരിച്ച യുവതിയെപ്പറ്റി യാതൊരു വിവരവും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. കൊലപാതകത്തെത്തുടർന്ന് വലിയ പരിഭ്രാന്തിയാണ് നാട്ടുകാരിൽ നിലനിൽക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News