നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു; മധ്യപ്രദേശിൽ ഭാര്യയോട് ഭർത്താവിന്റെ ക്രൂരത

ഭാര്യയെ നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും നിരന്തരം ശരീരിക പീഡനം നടത്തുകയും ചെയ്ത ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്. മധ്യപ്രദേശിലെ സെഹോറിലാണ് സംഭവം.

ഭർത്താവ് നിരന്തരം മർദ്ദിക്കുകയും ശാരീകപീഡനത്തിനിരയാക്കുകയും നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഒരിക്കൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താൻ പോലും ശ്രമിച്ചെന്നും പരാതിപ്പെടാൻ ആത്മാഭിമാനം ഭയന്ന് മുതിർന്നില്ലെന്നും യുവതി പറഞ്ഞു. നീതിക്കായി മുഖ്യമന്ത്രിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.

അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി പൂജ രജ്പുത് പൊലീസ് അറിയിച്ചു. ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച കേസിൽ ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിലായതിന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവം സംസ്ഥാനത്ത് നടക്കുന്നത്.

Also Read: കുനോ നാഷണൽ പാർക്കിലെ ചീറ്റകളുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News