ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസ്; കൊച്ചിയിൽ പിടിയിലായ കർണാടക പൊലീസ് ഉദ്യോഗസ്ഥരെ വിട്ടയക്കും

ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ കൊച്ചിയിൽ പിടിയിലായ കർണാടക പൊലീസ് ഉദ്യോഗസ്ഥരെ വിട്ടയക്കും. കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്ത ബംഗളൂരു പൊലീസ് ഉദ്യോഗസ്ഥരെ വിട്ടയച്ചു.സിആർപിസി 41 പ്രകാരമുള്ള നോട്ടീസ് നൽകിയാണ് വിട്ടയച്ചത്.കർണാടക പൊലീസിൽ നിന്നും കണ്ടെടുത്ത പണം കോടതിയിൽ ഹാജരാക്കും. ഈ മാസം 16ന് വീണ്ടും ഹാജരാകാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകി.

Also Read: എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകട മരണങ്ങൾ കുറവ് ;ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ അടക്കാത്തവർക്ക് ഇൻഷുറൻസ് പുതുക്കി നൽകില്ല; മന്ത്രി ആന്റണി രാജു

വൈറ്റ്ഫീൽഡ് സൈബർ പൊലീസിലെ സി.ഐ അടക്കമുള്ളവർക്കെതിരെയാണ് എറണാകുളം കളമശ്ശേരി പൊലീസ് കേസെടുത്തത്. നാല് ലക്ഷത്തോളം രൂപയും ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തിരുന്നു. ഡ്യൂട്ടി സമയത്താണ് കർണാടക പൊലീസിനെ കസ്റ്റഡിയിലെടുത്തത്. ഇതുകൊണ്ട് അറസ്റ്റ് രേഖപ്പെടുത്തുന്നതിന് ചില നിയമതടസങ്ങളുണ്ടെന്നാണ് കൊച്ചി പൊലീസ് പറയുന്നത്.

Also Read: മണിപ്പൂരിൽ കലാപകാരികളും സേനയും തമ്മിൽ ഏറ്റുമുട്ടൽ; 17 പേർക്ക് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News