ശരീരം വെട്ടിനുറുക്കി സ്യൂട്ട്‌കേസിൽ,മൂന്ന് വെടിയുണ്ടകള്‍; കാണാതായ ക്രിപ്‌റ്റോ കോടീശ്വരന്‍റെ മൃതദേഹം കണ്ടെത്തി

അർജന്‍റീനൻ ക്രിപ്റ്റോ കോടീശ്വരനും ഇൻഫ്ലുവൻസറുമായ ഫെർണാണ്ടോ പെരസ് അൽഗാബ കൊല്ലപ്പെട്ട നിലയിൽ. അൽഗാബയുടെ മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട് കേസിനുള്ളിലാക്കിയ നിലയിൽ ആയിരുന്നു കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച അർജന്റീനിയൻ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ഒരു തെരുവിൽ ആണ് അൽഗാബയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ALSO READ: കരയ്ക്കടിഞ്ഞ കൂറ്റന്‍ തിമിംഗലത്തിന്റെ മുകളില്‍ കയറി നിന്ന് ഫോട്ടോ എടുത്ത് നാട്ടുകാര്‍; വീഡിയോ
ജൂലൈയ് 19ന് ആയിരുന്നു അൽഗാബയെ കാണാതായത്. ബ്യൂണസ് ഐറിസിലെ തെരുവിനടുത്തുള്ള അരുവിക്ക് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് ഉപേക്ഷിക്കപ്പെട്ട ചുവന്ന സ്യൂട്ട്കേസ് കണ്ടെത്തിയത്. കുട്ടികള്‍ വിവരം രക്ഷിതാക്കളോട് പറഞ്ഞതോടെ ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് പരിശോധനയിലാണ് സ്യൂട്ട് കേസിനുള്ളിൽ വെട്ടിനുറുക്കിയ അൽഗാബയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അൽഗാബയുടെ ശരീരത്തിൽ നിന്നും മൂന്ന് വെടിയുണ്ടകളും കണ്ടെത്തി. ക്രിപ്റ്റോ കോടീശ്വരനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേഷം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്.

സ്യൂട്ട്കേസിൽ നിന്നും അൽഗാബയുടെ കാലുകളും കൈത്തണ്ടകളുമാണ് കണ്ടെത്തിയത്. പൊലീസ് പ്രദേശത്ത് നടത്തിയ പരിശോധനയിൽ ഇയാളുടെ ഒരു കൈ സമീപത്തെ തോട്ടിൽ നിന്നും കണ്ടെത്തി. കൂടുതൽ നടത്തിയ തെരച്ചിൽ കാണാതായ തലയും ശരീരഭാഗവും കണ്ടെത്തുകയും ചെയ്തു. വിരലടയാളങ്ങളും ശരീരഭാഗങ്ങളിലെ ടാറ്റൂകളുമാണ് അൽഗാബയെ തിരിച്ചറിയാൻ സഹായിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

ALSO READ: അനില്‍ ആന്റണി ബിജെപി കേന്ദ്ര നേതൃത്വത്തിലേക്ക്; ദേശീയ സെക്രട്ടറിയാകും

ഇന്‍സ്റ്റഗ്രാമടക്കമുള്ല സമൂഹമാധ്യമങ്ങളിൽ ഏകദേശം ഒരു ദശലക്ഷത്തോളം ഫോളോവേഴ്‌സുള്ള ഇൻഫ്ലുവൻസർ ആയിരുന്നു ഫെർണാണ്ടോ പെരസ് അൽഗാബ.ക്രിപ്റ്റോ കറൻസി വ്യാപാരത്തിലൂടെയാണ് അൽഗാബ കോടീശ്വരനായത്. ആ‍ഡംബര വാഹനങ്ങൾ വാടകയ്ക്കു നൽകിയും അൽഗാബ പണം സമ്പാദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News