ബ്ലാസ്റ്റേഴ്‌സിന്റെ വഴിമുടക്കിയ ക്രിസ്റ്റല്‍ ജോണ്‍ സൂപ്പര്‍ കപ്പിനില്ലെന്ന് റിപ്പോര്‍ട്ടുകള്‍

ബംഗളൂരു എഫ്‌സി – കേരള ബ്ലാസ്റ്റേഴ് എന്നിവര്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായ ഐഎസ്എല്‍ വിവാദത്തിന് തിരികൊളുത്തിയ റഫറി ക്രിസ്റ്റല്‍ ജോണ്‍ സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാനുണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍. സ്പോര്‍ട്ട്‌സ് ജേണലിസ്റ്റായ മാര്‍ക്കസ് മെര്‍ഗുല്‍ഹാവോയാണ് ഈ വിവരം പുറത്തുവിട്ടത്.

ഐഎസ്എല്ലിലെ കേരളാ ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിലുള്ള നിര്‍ണായകമായ പ്ലേ ഓഫ് മത്സരം നിയന്ത്രിച്ചത് ക്രിസ്റ്റല്‍ ജോണായിരുന്നു. മത്സരത്തില്‍ സുനില്‍ ഛേത്രിയുടെ വിവാദ ഗോള്‍ അനുവദിച്ചതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ടീം മത്സരം പൂര്‍ത്തിയാക്കാതെ പ്രതിഷേധിച്ച് കളിക്കളം വിട്ടത് വന്‍ വിവാദക്കള്‍ക്ക് തിരികൊളുത്തിയിരുന്നു. പിന്നാലെ മത്സരം നിയന്ത്രിച്ച ക്രിസ്റ്റല്‍ ജോണും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News