“കുറ്റവാളികളെ രക്ഷപ്പെടുത്തുന്ന കേന്ദ്ര ഗവണ്മെന്റിനുണ്ടായ ശക്തമായ തിരിച്ചടി, ബിൽക്കിസ് ബാനു കേസിലെ സുപ്രീം കോടതി വിധി”: സിഎസ് സുജാത

വളരെ ആശ്വാസകരമായ വിധിയാണ് ബിൽക്കിസ് ബാനു കേസിൽ ഇന്നുണ്ടായിട്ടുള്ളതെന്ന് സിഎസ് സുജാത. എത്ര ക്രൂരമായിട്ടാണ് ബിൽക്കിസ് ബാനുവും കുടുംബത്തിലുള്ളവരും ആക്രമിക്കപ്പെട്ടത്. ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തു, മൂന്ന് വയസായ കുഞ്ഞിനെ തലക്കടിച്ച് കൊലപ്പെടുത്തി. ഇത്രയും ക്രൂരതകൾ ചെയ്ത ആ പ്രതികളെ ഗുജറാത്ത് ഗവണ്മെന്റ് വെറുതെ വിട്ടപ്പോൾ തന്നെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അതിശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവന്നിരുന്നു.

Also Read; ബിൽക്കിസ് ബാനു കേസ്; ഗുജറാത്ത് സർക്കാരിന് തിരിച്ചടി, പ്രതികളുടെ ശിക്ഷാ ഇളവ് സുപ്രീം കോടതി റദ്ദാക്കി

ബിൽക്കിസ് ബാനുവിന്റെ കേസിന്റെ ആദ്യഘട്ടം മുതൽ അവർക്കു വേണ്ടുന്ന എല്ലാ പിന്തുണകളും തങ്ങൾ ചെയ്തുകൊടുത്തിരുന്നുവെന്ന് സിഎസ് സുജാത പറഞ്ഞു. ഇത്തരത്തിലൊരു വിധി വളരെയധികം ആശ്വാസം പകരുന്നതാണെന്നും പ്രതികൾ ശിക്ഷിക്കപ്പെടണമെന്നും സിഎസ് സുജാത അഭിപ്രായപ്പെട്ടു. നിയമത്തിനു മുന്നിൽ വന്ന കുറ്റവാളികളെപ്പോലും പഴുതുകളുപയോഗിച്ചുകൊണ്ട് രക്ഷപ്പെടുത്തുന്ന കേന്ദ്ര ഗവൺമെന്റിന് കിട്ടിയ ശക്തമായ തിരിച്ചടിയാണ് ബിൽക്കിസ് ബാനു കേസിലെ സുപ്രീം കോടതി വിധിയെന്നും സിഎസ് സുജാത.

Also Read; മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവം; സുരേഷ് ഗോപി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here