വോട്ടർമാർ ചർച്ച ചെയ്യുന്ന പ്രധാന വിഷയം തൊഴിലില്ലായ്മയും വിലക്കയറ്റവും: കണക്കുകളുമായി സി എസ് ഡി എസ് – ലോക്‌നീതി സർവ്വേ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യവ്യാപകമായി വോട്ടര്‍മാര്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം തൊഴിലില്ലായ്മയും വിലക്കയറ്റവുമാണെന്ന് സിഎസ്ഡിഎസ്- ലോക്‌നീതി സര്‍വ്വേ. രണ്ടാം മോദി സര്‍ക്കാരിന്റെ കാലയളവില്‍ രാജ്യത്ത് അഴിമതി വര്‍ദ്ധിച്ചതായി 55 ശതമാനം പേരും അഭിപ്രായപ്പെടുന്നു. വികസനങ്ങളുടെ ഗുണഫലങ്ങള്‍ സമ്പന്നര്‍ക്ക് മാത്രമാണെന്നും സര്‍വ്വേ റിപ്പോര്‍ട്ട്.

Also Read: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് വിധിയുടെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയായി എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിവിധ വിഭാഗത്തിലുളള ജനങ്ങള്‍ രാജ്യത്തെ ഏതെല്ലാം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുവെന്നാണ് സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപിംഗ് സൊസൈറ്റീസ് (സിഎസ്ഡിഎസ്)- ലോക്‌നീതി സര്‍വ്വേയിലൂടെ വിലയിരുത്തിയത്. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളായി വോട്ടര്‍മാരില്‍ പകുതിയോളം പേരും പരിഗണിക്കുന്നതെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. രാജ്യത്തെ 27 ശതമാനം പേര്‍ തൊഴിലില്ലായ്മ ചര്‍ച്ച ചെയ്യുമ്പോള്‍, 23 ശതമാനം പേര്‍ക്ക് വിലക്കയറ്റമാണ് പ്രധാന വിഷയം. മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ തൊഴില്‍ കിട്ടാനുളള സാധ്യത 62 ശതമാനം കുറഞ്ഞു. പുരുഷന്മാരില്‍ 65 ശതമാനവും സ്ത്രീകളില്‍ 59 ശതമാനവും പട്ടികജാതി-വര്‍ഗ വിഭാഗക്കാരില്‍ 59 ശതമാനവും ന്യൂനപക്ഷങ്ങളില്‍ 67 ശതമാനവും തൊഴില്‍ സാധ്യതകള്‍ കുറഞ്ഞു.

Also Read: നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കാനൊരുങ്ങി ഹൈക്കോടതി

അവശ്യവസ്തുക്കള്‍ക്ക് വിലയേറിയതായി 71 ശതമാനവും അഭിപ്രായപ്പെടുന്നു. മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് അഴിമതി വര്‍ദ്ധിച്ചതായി 55 ശതമാനം പേര്‍ ചൂണ്ടിക്കാട്ടി. വികസനത്തിന്റെ ഗുണഫലങ്ങള്‍ സമ്പന്നര്‍ക്ക് മാത്രമാണെന്ന് 32 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ബിജെപി ഭരണനേട്ടമായി ചൂണ്ടിക്കാട്ടുന്ന അയോധ്യാ രാമക്ഷേത്രം എട്ട് ശതമാനം പേരില്‍ മാത്രമാണ് ചര്‍ച്ചാവിഷയമെന്നും സര്‍വ്വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇലക്ടറല്‍ ബോണ്ട് അടക്കം ബിജെപിയുടെ അഴിമതിയുടെ കണക്കുകള്‍ പുറത്തുവരുമ്പോഴാണ് ജനമനസ്സുകള്‍ എന്ത് ചിന്തിക്കുന്നുവെന്ന സര്‍വ്വേ റിപ്പോര്‍ട്ടും പുറത്തുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News