കോട്ടയം സി എസ് ഐ ആസ്ഥാനത്ത് ചേർന്ന മധ്യകേരള മഹാ ഇടവക ഡയോസിയൻ കൗൺസിൽ യോഗം പിരിച്ചു വിട്ടു. തർക്കത്തെ തുടർന്നാണ് കൗൺസിൽ യോഗം പിരിച്ചു വിട്ടതായി ബിഷപ്പ് സാബു കോശി ചെറിയാൻ പ്രഖ്യാപിച്ചത്. കൗൺസിൽ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചവരെ യോഗത്തിൽ പ്രവേശിപ്പിച്ചില്ല.
also read: ‘വയനാട് ആദിവാസി യുവാവിന് നേരെയുള്ള ആക്രമണം ഉണ്ടാകാൻ പാടില്ലാത്തത്’: കെ രാധാകൃഷ്ണൻ എംപി
ഇതേ ചൊല്ലിയുള്ള ചർച്ചയാണ് തർക്കത്തിൽ കലാശിച്ചത്. പിന്നീട് പ്രതിഷേധിച്ചവരുമായി ബിഷപ്പ് ചർച്ച നടത്തി. ചർച്ചയിൽ ധാരണയാകാത്തതിനെ തുടർന്നാണ് ഇന്നത്തെ കൗൺസിൽ യോഗം പിരിച്ചുവിട്ടത്. സംഭവം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെ ഒരു വിഭാഗം കയ്യേറ്റം ചെയ്തിനെതിരെ മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു.
news summary : Bishop Sabu Koshi Cherian announced that the council meeting was adjourned following the dispute.Journalists protested against a group of journalists who came to report the incident.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here