ചെന്നൈക്ക് തിരിച്ചടി; പതിരന നാട്ടിലേക്ക് മടങ്ങി

ചെന്നൈ സൂപ്പര്‍ കിങ്സിനു കനത്ത തിരിച്ചടി. ഫോമിലുള്ള അവരുടെ ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരന നാട്ടിലേക്ക് മടങ്ങി. തുടയിലേറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിന്റെ മടക്കം. കഴിഞ്ഞ ആഴ്ചയാണ് താരത്തിനു പരിക്കേറ്റത്. പിന്നീട് ചെന്നൈക്കായി കളിച്ചിട്ടില്ല. ടീമിന്റെ ഡെത്ത് ഓവര്‍ സ്പെഷലിസ്റ്റാണ് യുവ താരം. മികച്ച പേസുമായി കളം വാഴുന്ന താരം വിക്കറ്റുകള്‍ വീഴ്ത്തുന്നതിലും മികവ് കാണിച്ചിരുന്നു.

Also Read: സിപിഐ എം തൃശൂർ ജില്ലാകമ്മിറ്റിയുടെ അക്കൗണ്ടിലെ പാൻ നമ്പർ കൈകാര്യം ചെയ്തതിൽ പിഴവ് സംഭവിച്ചതായി ബാങ്ക് ഓഫ് ഇന്ത്യ

തുടര്‍ ചികിത്സയും വിശ്രമവും ആവശ്യമായി വന്നതോടെയാണ് താരം നാട്ടിലേക്ക് മടങ്ങിയത്. പതിരന തിരികെ ടീമിലേക്ക് മടങ്ങി എത്തുമോ എന്ന കാര്യത്തിലൊന്നും ചെന്നൈ വ്യക്തത വരുത്തിയിട്ടില്ല.

ആറ് കളിയില്‍ നിന്നു 13 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പതിരനയ്ക്കൊപ്പം മികച്ച രീതിയില്‍ പന്തെറിഞ്ഞ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനും ദേശീയ ടീമിനായി കളിക്കാന്‍ നാട്ടിലേക്ക് മടങ്ങിയത് ചെന്നൈക്ക് ഇരട്ട പ്രഹരമായി. മുസ്തഫിസുറാണ് ചെന്നൈ ടീമിനായി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയത്. താരം 9 കളിയില്‍ നിന്നു 14 വിക്കറ്റുകള്‍ സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News