കന്നുകാലികൾ കൂട്ടത്തോടെ ചത്ത സംഭവം; മനോരമ പത്രത്തിലെ വാർത്തക്കെതിരെ പ്രസ്താവനയിറക്കി കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം

മലയാള മനോരമ പത്രത്തിന്റെ വ്യാജ വാർത്തക്കെതിരെ പ്രസ്‌താവനയിറക്കി കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം. തൊടുപുഴയിൽ 13 പശുക്കൾ ചത്ത സംഭവത്തിൽ മലയാള മനോരമ വ്യാജ വാർത്ത നൽകിയതിനെതിരെയാണ് പ്രസ്താവനയിറക്കിയത്. കന്നുകാലികൾ കൂട്ടത്തോടെ ചത്ത സംഭവം ‘കാരണം സയനൈഡ്‌ ആണെന്ന പോസ്‌റ്റമോർട്ടം റിപ്പോർട്ട്‌ തള്ളി’ എന്ന തലക്കെട്ടോടു കൂടിയാണ് എന്നാണ് ജനുവരി നാലിന്‌ മനോരമ വാർത്ത നൽകിയത്.

ALSO READ: ആന്ധ്രാ രാഷ്ട്രീയത്തിലെ കുടുംബപ്പോര്; ജഗനെ നേരിടാന്‍ സഹോദരി ശര്‍മിള!

വാർത്തയുടെ തലക്കെട്ടിൽ പറഞ്ഞിരിക്കുന്ന പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌ സിടിസിആർഐ തള്ളിയതായുള്ള വാർത്ത സിടിസിആർഐ നൽകിയതോ ഏതെങ്കിലും ശാസ്‌ത്രജ്ഞരുടെയോ ഡയറക്‌ടറുടെയോ അഭിപ്രായമല്ല. മരച്ചീനിയുടെ തൊലി കഴിച്ചാൽ പശു ചാകാൻ സാധ്യതയില്ലെന്നും കന്നുകുട്ടികൾക്ക്‌ കൊടുത്താൽ സ്ഥിതി ഗുരുതരമാകുമെന്നും പറഞ്ഞതായി വന്ന വാർത്തയും ഈ സ്ഥാപനത്തിൽ നിന്നും നൽകിയതല്ല. അന്തർദേശീയ തലത്തിൽ ഏറെ അംഗീകാരമുള്ള സിടിസിആർഐയുടെ യശസ്സിന്‌ ക്ഷതമുണ്ടാക്കുന്ന വസ്‌തുതാ വിരുദ്ധമായ ഇത്തരം വാർത്താ ഭാഗങ്ങൾ ഞങ്ങളുടെ അഭിപ്രായമല്ലെന്നും അത്‌ പൂർണമായും മലയാള മനോരമയുടെ മാത്രം അഭിപ്രായമാണെന്നും അറിയിക്കുന്നു, എന്നാണ് സിടിസിആർഐ പ്രസ്‌താവന

ALSO READ: അംഗത്വമെടുത്ത് ഒരാഴ്ചയ്ക്കുളളിൽ തന്നെ വൈഎസ്ആർ കോൺഗ്രസ് വിട്ട് മുൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News