സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (സിടെറ്റ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഡിസംബര്‍ 14, 15 തീയതികളില്‍ ആണ് പരീക്ഷ നടത്തിയത്. ഔദ്യോഗിക വെബ്സൈറ്റായ ctet.nic.in, results.cbse.nic.in എന്നിവയില്‍ നിന്ന് ഫലം ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷകര്‍ക്ക് റോള്‍ നമ്പര്‍ ഉപയോഗിച്ച് പേപ്പര്‍ 1, പേപ്പര്‍ 2 എന്നിവയുടെ മാര്‍ക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. സിടെറ്റ് ഫലത്തിന്റെ പിഡിഎഫ് ഉടന്‍ വെബ്സൈറ്റില്‍ ലഭ്യമാകും. അഡ്മിറ്റ് കാര്‍ഡില്‍ ലഭ്യമായ റോള്‍ നമ്പര്‍ ഉപയോഗിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക സിടെറ്റ് വെബ്സൈറ്റായ ctet.nic.in -ല്‍ സ്‌കോര്‍കാര്‍ഡുകള്‍ ആക്സസ് ചെയ്യാന്‍ കഴിയും.
Read Also: വിവിധ തസ്തികകളിൽ താത്കാലിക നിയമനം; ഇപ്പോൾ അപേക്ഷിക്കാം
പരീക്ഷയ്ക്ക് യോഗ്യത നേടിയവര്‍ക്ക് പിആര്‍ടി/ടിജിടി/പിജിടി തസ്തികകള്‍ക്ക് സിടെറ്റ് നിര്‍ബന്ധമായ സ്‌കൂളുകളിലേക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ സ്‌കൂളുകളിലും സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്ര സ്‌കൂളുകളുടെയും (കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം മുതലായവ) അധ്യാപകനാകാന്‍ ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. വിജയിച്ച അപേക്ഷകര്‍ക്ക് ഡിജിലോക്കര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഇതിനായി, ഡിജിലോക്കര്‍ വെബ്സൈറ്റിലോ ആപ്ലിക്കേഷനിലോ ലോഗിന്‍ ചെയ്യണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here