വിപ്ലവ നായകരായ ചെഗുവേരയുടെയും ഫിഡൽ കാസ്‌ട്രോയുടെയും പ്രതിമകൾ ക്യൂബയിൽ എവിടെയും കാണില്ലെന്നും അവരുടെ ആശയം നെഞ്ചേറ്റുന്ന ജനതയാണ് അവിടെയുള്ളതെന്നും എസ്എഫ്ഐ നാഷണൽ വൈസ് പ്രസിഡൻ്റ് നിതീഷ് നാരായണൻ. ക്യൂബ സന്ദർശിച്ച് അദ്ദേഹം എഴുതിയ വാഴ്‌വേ മനിതർ എന്ന പുസ്തകത്തെ മുൻനിർത്തി കൈരളി ന്യൂസ് ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യൂബയില്‍ ഫിഡല്‍ കാസ്‌ട്രോയെ പ്രതിമയാക്കി വെച്ചിട്ടില്ല. ഒരു ആശയമായി ജനങ്ങള്‍ക്കുള്ളില്‍ ജീവിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് കാസ്‌ട്രോ ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ക്യൂബയില്‍ എവിടെയും കാസ്‌ട്രോയുടെ പ്രതിമ കാണാനേയില്ല. ഒരു സ്മാരകം മാത്രമാണ് അദ്ദേഹത്തിൻ്റെ പേരിലുള്ളത്.
Read Also: ജയിലിലെ അന്തേവാസികൾക്ക് പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദി ഉണ്ടാകണം: മുഖ്യമന്ത്രി
പക്ഷേ, കാസ്‌ട്രോയുടെ ആശയം ജനങ്ങളുടെ ഉള്ളില്‍ കാണാന്‍ സാധിക്കും. അതുകൊണ്ട് ഒരു ആശയത്തെ എങ്ങനെയാണ് ജൈവികമായി മനുഷ്യരുടെ തലച്ചോറിലേക്ക് കടത്തിവിടാന്‍ സാധിക്കുക, പുതിയ മനുഷ്യരെ സൃഷ്ടിക്കുക എന്നതായിരുന്നു അവിടത്തെ ഒരു പ്രത്യേകത. അല്ലാതെ പ്രകടനപരതയേ അല്ല. അവിടുത്തെ സോഷ്യലിസത്തെ അവിടെയുള്ള ജനങ്ങളുടെ ജീവിതവുമായി ചേര്‍ത്തുവെച്ച് പരിചയപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചു.
അതേസമയം, ഇന്ത്യയിലെ സ്ഥിതി എന്താണെന്ന് അദ്ദേഹം ചോദിച്ചു. പ്രതിമ രാഷ്ട്രീയമാണ് ഇവിടെ. മായാവതിയൊക്കെ അതിന് ഉദാഹരണമാണ്. അംബേദ്കറുടെ പ്രതിമ ധാരാളമുണ്ട്. എന്നാൽ, അംബേദ്കർ ആശയം എത്രത്തോളം കാണാനാകുമെന്നും നിതീഷ് നാരായണൻ ചോദിച്ചു. അഭിമുഖം കാണാം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here