‘ക്യൂബയ്‌ക്കെതിരായ അമേരിക്കൻ സാമ്രാജ്യത്വ പദ്ധതി ജനകീയ പ്രതിഷേധത്തിൽ പരാജയപ്പെടും’; ക്യൂബ ഐക്യദാർഢ്യ സമ്മേളനത്തിന് തുടക്കം

cuba

ക്യൂബയ്‌ക്കെതിരായ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പദ്ധതി ജനകീയ പ്രതിഷേധങ്ങൾക്കു മുന്നിൽ പരാജയപ്പെടുമെന്ന്‌ സിപിഐഎം പൊളിറ്റ്‌ബ്യൂറോ അംഗം നീലോൽപൽ ബസു. ക്യൂബയ്‌ക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ബീജിങ്ങിൽ തുടക്കം കുറിച്ച പത്താം ഏഷ്യ– പസിഫിക്‌ മേഖല സമ്മേളനത്തിലെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇന്ത്യൻ പ്രതിനിധിസംഘത്തെ ബസു ആണ് നയിക്കുന്നത്.

Read Also: ബാലസംഘം ഏഴാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

ഏകപക്ഷീയ ഉപരോധം 65 വർഷം പിന്നിടുമ്പോഴും ക്യൂബ സോഷ്യലിസ്റ്റ്‌ പതാക ഉയർത്തിപ്പിടിച്ചുനിൽക്കുന്നത്‌ ലോകജനതയ്‌ക്ക്‌ പ്രചോദനമാണെന്നും ബസു പറഞ്ഞു. മനുഷ്യത്വവിരുദ്ധമായ സാമ്രാജ്യത്വ ഉപരോധമാണ് ക്യൂബ നേരിടുന്നത്. ലോകസമാധാനവും നീതിയുക്തമായ ജീവിതസാഹചര്യങ്ങളും സ്വാതന്ത്ര്യവും ഉറപ്പാക്കാൻ സാമ്രാജ്യത്വത്തിനെതിരെ വിപുലമായ ജനകീയ മുന്നേറ്റമുണ്ടാകണമെന്ന്‌ പ്രതിനിധികൾ ചർച്ചയിൽ പറഞ്ഞു.

14 രാജ്യങ്ങളിലെ 62 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്‌. പി കൃഷ്‌ണപ്രസാദ്‌, ആദർശ്‌ എം സജി, അബ്ദുൾ കരീം മുഹമ്മദ്‌ സലിം, ബിജയ്‌കുമാർ പഡിഗാടി എന്നിവരാണ്‌ ഇന്ത്യൻ സംഘത്തിലെ ഇതര അംഗങ്ങൾ. ക്യൂബയോടുള്ള ഐക്യദാർഢ്യം കൂടുതൽ കരുത്തുറ്റതാക്കാനുള്ള നിർദേശങ്ങൾ സമ്മേളനം മുന്നോട്ടുവയ്‌ക്കും. ചൈന ആദ്യമായാണ്‌ ഈ സമ്മേളനത്തിന്‌ ആതിഥ്യം വഹിക്കുന്നത്‌. ബുധനാഴ്‌ച സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News