കക്കിരിക്ക നിങ്ങള്‍ക്ക് ഇഷ്ടമാണോ ..? എങ്കില്‍ ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ…

കക്കിരിക്ക അഥവാ കുക്കുമ്പര്‍ എല്ലാവരുടെയും ഇഷ്ട ഭക്ഷണമാണ്. നിരവധി പോഷകങ്ങളാല്‍ സമ്പന്നമായ കക്കിരിക്ക പാകംചെയ്തു അല്ലാതെയും കഴിക്കാറുണ്ട്. വിറ്റാമിന്‍ സി, മഗ്‌നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക്, വിറ്റാമിന്‍ കെ, ആന്റി ഓക്സിഡന്റുകള്‍, മസ്തിഷ്‌ക ആരോഗ്യത്തിന് ആവശ്യമായ ഫിസെറ്റിന്‍ എന്ന ആന്റി ഇന്‍ഫ്‌ലമേറ്ററി ഫ്‌ലേവനോള്‍ തുടങ്ങിയവ ധാരാളം കുക്കുമ്പറില്‍ അടങ്ങിയിട്ടുണ്ട്.

ALSO READജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പ്രതിഷേധം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നു: അരവിന്ദ് കെജ്രിവാള്‍

ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഷുഗര്‍ ഉള്ളവര്‍ക്കും വളരെ നല്ലതാണ് കുക്കുമ്പര്‍. ദിവസവും കുക്കുമ്പര്‍ ഡയറ്റിന്റെ ഭാഗമാക്കുന്നത് മലബന്ധം അകറ്റാനും അള്‍സര്‍, നെഞ്ചെരിച്ചില്‍, ഗ്യാസ്‌ട്രൈറ്റിസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായകമാണ്. മാത്രമല്ല വൃക്കയുടെ ആരോഗ്യത്തിനും ശരീരത്തിലെ വീക്കം കുറയ്ക്കാനും കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാനും കുക്കുമ്പര്‍ ഉത്തമമാമെന്ന് പറയുന്നു.

ALSO READ11 കാരിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി മാതൃസഹോദരന്‍; കാരണം ഞെട്ടിപ്പിക്കുന്നത്

കക്കരിക്ക കൊണ്ട് ഉണ്ടാക്കുന്ന ഒരു മഹാരാഷ്ട്രന്‍ വിഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.മഹിമ ദൂത് എന്ന ഫുഡ് വ്‌ളോഗര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കക്ഡിച്ചാ കര്‍ദ വെറും പത്ത് മിനിറ്റു കൊണ്ട് തയ്യാറാക്കാവുന്നതാണ്.കക്കിരിക്ക നന്നായി ഗ്രേറ്റ് ചെയ്‌തെടുക. ശേഷം അതിലെ വെള്ളം പിഴിഞ്ഞ് കളയുക.ശേഷംപാനില്‍ എണ്ണ ചൂടാക്കി, അതിലേക്ക് ഒരു ടീസ്പൂണ്‍ കടുക്, കാല്‍ ടീസ്പൂണ്‍ കായം എന്നിവ ഇട്ടു മിക്‌സ് ചെയ്യുക. പിന്നീട് ഇതിലേക്ക് അരിഞ്ഞ പച്ചമുളകും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും അര ടീസ്പൂണ്‍ ചുവന്ന മുളകുപൊടിയും ചേര്‍ക്കുക നന്നായി ഇളക്കുക.ശേഷം നേരത്തെ പിഴിഞ്ഞ് വെച്ച കക്കിരിക്ക ചേര്‍ത്ത് മിക്‌സ് ചെയ്യുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. ഒന്നു രണ്ടു മിനിറ്റ് വേവിക്കുക.ഒരു ടേബിള്‍ സ്പൂണ്‍ കടലപ്പൊടി അര ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ ചാലിച്ച ശേഷം ചേര്‍ത്ത് നന്നായി എല്ലാം കൂടി കൂട്ടി യോജിപ്പിക്കുക. അല്‍പ്പം മല്ലിയില കൂടി ഇട്ട ശേഷം, രണ്ടു മിനിറ്റ് വേവിക്കുക. കക്ഡിച്ചാ കര്‍ദ റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News