അമ്പോ…എന്തൊരു ചൂട്; ചൂടുകാലത്ത് ശരീരം തണുപ്പിക്കാന്‍ വെള്ളരിക്ക സംഭാരം ആയാലോ

ചൂടുകാരണം അകത്തും പുറത്തുമിരിക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. ചൂടുകാലത്ത് നിര്‍ജലീകരണം തടയാന്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവു കൂട്ടണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ശരീരം തണുപ്പിക്കാന്‍ ഒരു സ്‌പെഷ്യല്‍ വെള്ളരിക്ക സംഭാരം ഉണ്ടാക്കി നോക്കിയാലോ.

ചേരുവകള്‍

വെള്ളരിക്ക തൊലി കളഞ്ഞ് അരിഞ്ഞത്-1

കട്ടിയുള്ള തൈര് / തൈര്-1 കപ്പ്

മല്ലിയില, അരിഞ്ഞത്-1 ടീസ്പൂണ്‍

പച്ചമുളക്-1-2

ഇഞ്ചി-ചെറിയ കഷണം

കറിവേപ്പില -1 തണ്ട്

മല്ലിയില, അരിഞ്ഞത്-1 ടീസ്പൂണ്‍

വെള്ളം-2 കപ്പ്

ഉപ്പ് -പാകത്തിന്

എങ്ങനെ തയ്യാറാക്കാം

വെള്ളരിക്ക അരിഞ്ഞത്, ഇഞ്ചി, കുറച്ച് കറിവേപ്പില, പച്ചമുളക്, അരിഞ്ഞ മല്ലിയില, ഉപ്പ് എന്നിവ മിക്സിയിട് ജാറിലിട്ട് ഒന്നടിച്ചെടുക്കുക.ശേഷം ഇതിലേക്ക് ഐസ് ക്യൂബ്, തൈര്, വെള്ളം എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കണം. ഗ്ലാസുകളിലേയ്ക്ക് ഒഴിച്ച ശേഷം കറിവേപ്പില അരിഞ്ഞത് കൊണ്ട് അലങ്കരിച്ചെടുക്കാം. ശരീരത്തിന് ഉന്മേഷവും തണുപ്പും പകരുന്ന പാനീയമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News