ബംഗാളിൽ മമത സർക്കാരിന് തിരിച്ചടി. 2016ലെ അധ്യാപക – അനധ്യാപക നിയമനങ്ങള്‍ കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി.സംസ്ഥാനതല പരീക്ഷയിലൂടെ സർക്കാർ – എയ്ഡഡ് സ്കൂളുകളില്‍ നടത്തിയ നിയമനങ്ങളാണ് റദ്ദാക്കിയത്. ഇരുപത്തി നാലായിരത്തോളം നിയമനങ്ങളാണ് റദ്ദാക്കിയത്. കേസില്‍ കൂടുതല്‍ വിശദമായ അന്വേഷണം നടത്താനും സിബിഐയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
അടുത്ത 15 ദിവസത്തിനുള്ളില്‍ പുതിയ നിയമനങ്ങള്‍ നടത്താനുള്ള നടപടി സ്വീകരിക്കാനും ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. തൃണമൂല്‍ നേതാക്കള്‍ കൈക്കൂലി വാങ്ങി വ്യാപകമായി അധ്യാപക-അനധ്യാപക നിയമനം നടത്തിയെന്നാണ് കേസ്. അധ്യാപക നിയമന അഴിമതിയുമായി ബന്ധപെട്ട് നേരത്തേ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജിയെയും എസ് എസ് സിയിലെ ചില ഉദ്യോഗസ്ഥരെയും സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here