സിംഹങ്ങളുടെ പേര് വിവാദം; പേരുമാറ്റി വിവാദം ഒഴിവാക്കാൻ നിർദേശിച്ച് കൊൽക്കത്ത ഹൈക്കോടതി

പശ്ചിമ ബംഗാൾ സിലിഗുരി പാർക്കിലെ അക്ബർ എന്നും സീത എന്നും പേരായ സിംഹങ്ങളെ ഒന്നിച്ചു താമസിപ്പിച്ചതിനെതിരെ വിശ്വ ഹിന്ദു പരിഷത് നൽകിയ ഹർജിയിൽ സിംഹങ്ങളുടെ പേരുമാറ്റി വിവാദം ഒഴിവാക്കാൻ നിർദേശിച്ച് കൊൽക്കത്ത ഹൈക്കോടതി. സിംഹങ്ങൾക്ക് സീത അക്ബർ എന്ന് പേരിട്ടതിൽ കോടതി വിയോജിപ്പ് അറിയിച്ചു. പട്ടിക്കും പൂച്ചയ്ക്കുമൊക്കെ ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.

Also Read: ‘വി സി സ്ഥാനത്തിരിക്കാന്‍ മോഹനന്‍ കുന്നുമ്മല്‍ യോഗ്യനല്ല’; കേരള സര്‍വകലാശാല വി സിക്കെതിരെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

പേരുകൾ നൽകിയത് ത്രിപുരയെന്ന് ബംഗാൾ സർക്കാർ കോടതിയിൽ പറഞ്ഞു. ഇതിന്റെ രേഖകളും ഹാജരാക്കി. സിംഹങ്ങൾക്ക് മറ്റെന്തെങ്കിലും പേര് നൽകാനും കോടതി നിരീക്ഷിച്ചു. പേരു മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ബംഗാൾ കോടതിയിൽ അറിയിച്ചു. സിംഹങ്ങൾക്ക് ദേശീയ നായകന്മാരുടെ പേര് നൽകുമോ? സിംഹങ്ങൾക്ക് ആരെങ്കിലും ടാഗോർ എന്ന പേര് നൽകുമോ? അക്ബർ പ്രഗൽഭനായ മുഗൾ രാജാവിൻ്റെ പേരാണ്. സിംഹത്തിന് ഈ പേരിട്ടത് ശരിയായില്ലെന്നും കോടതി പറഞ്ഞു.

Also Read: ബിജെപിയുടെ പദയാത്രയിലെ പാട്ട്: ഐടി സെൽ ചെയർമാനെതിരെ നടപടിക്ക് ശുപാർശ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News