ഹിന്ദുവിശ്വാസപ്രകാരം മൃഗങ്ങളും ദൈവമല്ലേയെന്ന് വിഎച്ച്പിയോട് കല്‍ക്കട്ട ഹൈക്കോടതി

ഹിന്ദുവിശ്വാസപ്രകാരം മൃഗങ്ങളും ദൈവമല്ലേയെന്ന് വിഎച്ച്പിയോട് കല്‍ക്കട്ട ഹൈക്കോടതി. അക്ബര്‍ എന്ന ആണ്‍സിംഹത്തെയും സീതയെന്ന പെണ്‍സിംഹത്തെയും ഒന്നിച്ചുപാര്‍പ്പിക്കുന്നതിനെതിരെ കല്‍ക്കട്ട ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി വിഎച്ച്പിയോട് ഇക്കാര്യം ആരാഞ്ഞത്.

ALSO READ:  നനഞ്ഞ ഫോൺ അരിയിൽ വെച്ച് ഉണക്കാമോ? മാർഗനിർദ്ദേശങ്ങളുമായി ആപ്പിൾ

സീത ദേവിയുടെ പേര് നല്‍കിയതിലാണ് പരാതിയെന്ന് വിഎച്ച്പി പറഞ്ഞു. എന്നാല്‍ സീത എന്ന പേരില്‍ എന്താണ് ബുദ്ധിമുട്ടെന്ന് കോടതി തിരിച്ചു ചോദിച്ചു. ദുര്‍ഗ ദേവിയുടെ ചിത്രം സിംഹം ഇല്ലാതെ ചിന്തിക്കാനാകുമോ? എവിടെയാണ് മൗലികാവകാശം ലംഘിക്കപ്പെട്ടത് എന്നീ ചോദ്യങ്ങളും കോടതി ഉന്നയിച്ചു. അതേസമയം സിംഹങ്ങള്‍ക്ക് പേര് നല്‍കിയിട്ടുണ്ടോ എന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. ഈക്കാര്യം വ്യക്തമാക്കാന്‍ ബംഗാള്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.

ALSO READ:  സെലിബ്രിറ്റികളുടെ ഇഷ്ട ചോയ്‌സ്; മെയ്ബ ജി.എല്‍.എസ്.600 സ്വന്തമാക്കി ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ

ഹര്‍ജിക്കാര്‍ പറയുന്ന പേര് നല്‍കിയിട്ടില്ലെങ്കില്‍ വാദം തുടരില്ലെന്നും പേര് നല്‍കിയിട്ടുണ്ടെങ്കില്‍ ആക്കാര്യം പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. പേര് നല്‍കിയിട്ടില്ലെന്നും ഹര്‍ജി തള്ളണമെന്ന് ബംഗാള്‍ സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന പേര് നല്‍കിയിട്ടുണ്ടോ എന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു. പേര് നല്‍കിയിട്ടില്ലെങ്കില്‍ ഹര്‍ജി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. പശ്ചിമബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ അക്ബര്‍ എന്ന് പേരുള്ള ആണ്‍സിംഹത്തെയും സീത എന്ന പെണ്‍സിംഹത്തെയും ഒന്നിച്ച് പാര്‍പ്പിക്കരുതെന്ന വിഎച്ച് പിയുടെ ഹര്‍ജി വിവാദമായതോടെ വിഷയത്തില്‍ വിശദീകരണവുമായി വിഎച്ച്പി അഭിഭാഷകന്‍ ശുഭാങ്കര്‍ ദത്ത രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News