പൊലീസ് കീഴ്പ്പെടുത്തുമ്പോൾ ‘ജയ് ശ്രീറാം’ വിളിച്ച് അക്രമികൾ

സമാജ് വാദി പാർട്ടി മുൻ എംപി അതിഖ് അഹമ്മദിന്റെയും സഹോദരൻ അഷ്റഫിന്റെയും കൊലപാതകത്തിന് ശേഷം ജയ് ശ്രീറാം വിളിച്ച് അക്രമികൾ. പൊലീസ് കീഴ്പ്പെടുത്തുന്ന സമയത്താണ് അക്രമികളിൽ ഒരാൾ ജയ് ശ്രീറാം വിളിച്ചത്.

അതിഖിനും അഷ്‌റഫിനും ക്ലോസ് റേഞ്ചിൽ നിന്നാണ് വെടിയേറ്റത്. എൻസിആർ എന്ന മാധ്യമസ്ഥാപനത്തിലെ മാധ്യമപ്രവർത്തകരെന്ന വ്യാജേനയാണ് അക്രമികൾ എത്തിയത്. വെടിയേറ്റ ഉടനെ അക്രമികളെ പൊലീസ് വളയുന്നതും കീഴ്പ്പെടുത്തുന്നതും വീഡിയോകളിൽ കാണാം. ഇതിനിടെയാണ് ഒരു അക്രമി ജയ് ശ്രീറാം വിളിച്ചക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊലീസ് കസ്റ്റഡിയിലിരിക്കെ അതീഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടത് ഉത്തർപ്രദേശ് സർക്കാരിന്റെ വീഴ്ചയാണെന്നും ആരോപണം ഉയരുന്നുണ്ട്.

അതേസമയം, കൊലപാതകം അന്വേഷിക്കാനായി യോഗി ആദിത്യനാഥ് സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു. സംസ്ഥാനത്തെ ക്രമസമാധാന പരിപാലനം ഉറപ്പാക്കാൻ യോഗി ആദിത്യനാഥ് പൊലിസുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതേതുടർന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഉമേഷ് പാൽ വധക്കേസിൽ പ്രതികളാണ് അതിഖും സഹോദരൻ അഷ്റഫും. 2005ൽ അന്നത്തെ ബിഎസ്പി എംഎൽഎ രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഫെബ്രുവരി 24നാണ് പ്രയാഗ്രാജിലെ ധൂമംഗഞ്ചിലെ വീടിനുപുറത്ത് വെടിയേറ്റ് മരിച്ചത്. അതിഖ് അറസ്റ്റിലാവുന്നതും ഈ കേസിലാണ്. എസ്പിയുടെ മുൻ എം.പി.യായിരുന്ന അതിഖ് നൂറോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

അതിഖിനെയും അഷ്റഫിനെയും പ്രയാഗ് രാജിൽ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴാണ് ആക്രമണം ഉണ്ടായത്. പൊലീസിനൊപ്പം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വെടിവെപ്പുണ്ടായത്. അതിഖ് അഹമ്മദിന്റെ മകൻ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും യുപി പൊലീസിൻ്റെ പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലിൽ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു. തന്റേയും കുടുംബാംഗങ്ങളുടേയും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അതിഖ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News