മണിപ്പൂരിൽ രണ്ട് യുവതികളെ നഗ്നരായി നടത്തിയ സംഭവത്തിലെ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 11 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. സംഭവുമായി ബന്ധപ്പെട്ട് പ്രതികളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ബാക്കിയുള്ള പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
ALSO READ: കര്‍ണാടകയില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ജെഡിഎസ്
സ്ത്രീകൾക്കെതിരെ സമാന ലൈംഗികാതിക്രമം ഉണ്ടായ നാല് സംഭവങ്ങൾ കൂടി നടന്നിട്ടുണ്ടെന്ന് ബിജെപി കുക്കി എംഎൽഎമാർ ഉൾപ്പെടെയുള്ളവർ ആരോപിച്ചു. സംഘർഷം വീണ്ടും വ്യാപിക്കാതിരിക്കാൻ സായുധസേനകളും പോലീസും കനത്ത ജാഗ്രതയിലാണ്. കേസിലെ മുഖ്യപ്രതി ഹെറാദാസിന്റെ വീട് ജനക്കൂട്ടം ഇന്നലെ കത്തിച്ചിരുന്നു. സ്ത്രീകള്‍ അടക്കമുള്ളരാണ് പ്രതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി എത്തി വീട് കത്തിച്ചത്. ഇയാള്‍ക്കെതിരെ കുക്കി വിഭാഗത്തില്‍ നിന്നുള്ളവര്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
ALSO READ: മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് രാജിവെക്കണം; സി പി ഐ എം പൊളിറ്റ് ബ്യൂറോ
ഈ സംഭവം നടന്നത് രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനടുത്താണെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനെന്ന് പേരുകേട്ട സ്റ്റേഷന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ ദൂരത്തുവെച്ചാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ALSO READ: ഗ്യാന്‍വാപി പള്ളിയുടെ പരിസരത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് കോടതിയുടെ അനുമതി
സ്ത്രീകള്‍ക്കെതിരെയും ദുര്‍ബലര്‍ക്കെതിരെയും നടക്കുന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചണ്ടാകുന്ന കണക്കുകള്‍ പഠിച്ച് രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുകള്‍ക്ക് റാങ്ക് നല്‍കാറുണ്ട്. ഇതിലാണ് മണിപ്പൂരിലെ നോംഗ്‌പോക്ക് സെക് മെയ് പൊലീസ് സ്റ്റേഷന്‍ 2020 ലെ രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനായത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here